Chapter Title : പ്രിയം പ്രിയതരം 12 [Freddy Nicholas]
ധരിച്ച് ഒപ്പം ഒരു കോലാപുരി ചപ്പലുമിട്ട് ധൃതിയിൽ പടികളിറങ്ങി വരുന്ന പ്രിയയെ ഒരു നിമിഷം ഞാൻ അന്തം വിട്ട് നോക്കിയിരുന്നു.
അത്തരം വേഷങ്ങളിൽ അപൂർവം മാത്രം കാണാൻ കിട്ടുന്ന ഒരു ക്യാരക്ടർ... അവൾ പറഞ്ഞത് വച്ച് നോക്കുമ്പോൾ കുവൈറ്റിൽ വച്ച് അവൾ ഉപയോഗിച്ചിരുന്നത് പോലത്തെ ഒറ്റ ഡ്രെസ്സ് പോലും അവൾ ഇവിടെ ഉപയോഗിച്ചത് ഞാൻ കണ്ടിട്ടില്ല.
പ്രിയ : പൂവാം ഏട്ടാ...??
ഞാൻ : മ്മ്മ്...
ഞാൻ വണ്ടി ഓടിച്ചു തുടങ്ങിയപ്പോൾ പ്രിയ ചോദിച്ചു.
പ്രിയ : എന്തേ..? തള്ളയുമായിട്ട് ഒടക്കിയോ..??
ഞാൻ : എയ്... ഒടക്കിയൊന്നുമില്ല, കാര്യം പറഞ്ഞതല്ലേ...
പ്രിയ : എന്താ ചോദിച്ചേ..??
ഞാൻ : നിന്നെയും കൂട്ടി ഞാൻ എങ്ങോട്ടാ പോകുന്നെന്ന് അറിയണം തള്ളക്ക്... എന്റെ ഭാര്യ വീട്ടിലേക്കാണെന്ന് പറഞ്ഞു ഞാൻ.
പ്രിയ : ഹ.. ഹ.. അത് കൊള്ളാം... ഏതായാലും തള്ളക്ക് ഇനി ഞാൻ വീട്ടിലെത്തുന്നത് വരെ ആകെ ഒരു സമാധാനക്കേടും പരവേശവുമായിരിക്കും.
ഞാൻ : ചുരുങ്ങിയ പക്ഷം ഒരു അറ്റാക്ക് എങ്കിലും പ്രതീക്ഷിക്കാമോ...??
പ്രിയ : മ്മ്... അത് മാത്രം പ്രതീക്ഷിക്കണ്ട, നമ്മൾ എല്ലാവരും ചത്ത് കഴിഞ്ഞാലും അതൊക്ക അവിടെ തന്നെ കാണും.
അപ്പച്ചിയ്ക്ക് നമ്മളെ നല്ല സംശയമുണ്ട്... ചിലപ്പോഴൊക്കെ അവരുടെ മുന വച്ചുള്ള സംസാരവും നോട്ടവും ഒക്കെ വളരെ അപകടം പിടിച്ചതാണ്.
ഞാൻ : അപ്പച്ചി എന്തെങ്കിലും പറഞ്ഞോ...
പ്രിയ : ഓ.. എന്ത് പറയാൻ, എന്റെ കൈയ്യീന്ന് വല്ല നാല് മുക്കാല് കിട്ടാൻ വേണ്ടി സോപ്പടിച്ചു നില്കാനല്ലാതെ വേറെ എന്തെങ്കിലും കാര്യത്തിന് എന്നോട് ലോഹ്യം പറയാറുണ്ടോ.?
പ്രിയ : അഞ്ച് പൈസ ചിലവില്ലാതെ എല്ലാ സ്വാതന്ത്ര്യത്തോട് കൂടി ഇവിടെ കഴിഞ്ഞു പോകാമല്ലോ.
ഇവിടെ പിടിച്ച് തൂങ്ങി നിൽക്കുന്നത് തന്നെ അവരുടെ നിലനിൽപ്പിനു വേണ്ടി മാത്രമല്ലേ...!!
♦️♦️
പെറ്റു പോറ്റി വളർത്തിയ ഒരു മക്കളുടെയും വീട്ടീ പോയാ ഇവിടെ കിട്ടുന്ന സ്വാതന്ത്ര്യവും സുഖവും കിട്ടില്ലെന്ന് അവർക്കറിയാം.
അങ്ങനെ, പലകാര്യങ്ങളും സംസാരിച്ച് നമ്മൾ ബീച്ച്ലെത്തി... ആ പഞ്ചാര മണലിൽ മന്തം മന്തം നടക്കുമ്പോൾ അവൾ എന്റെ വലതു കൈയ്യിൽ അവളുടെ ഇടതു കൈവിരലുകൾ കോർത്തു പിടിച്ച് കമിതാകളെ പോലെ നമ്മൾ നടന്നു.
ഇടയ്ക്ക് വച്ച് കപ്പലണ്ടിയും, ഐസ് ക്രീംമും ഒക്കെ ആസ്വദിച്ചു നടന്നു.
സത്യത്തിൽ ആ ഇളം നീല ജീൻസും വെള്ള ടോപ്പും ഇട്ടോണ്ട് അവളെ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെ.
അഴിച്ചിട്ട
💬 Comments
View all comments