0%

Chapter Title : പ്രിയം പ്രിയതരം 13 [Freddy Nicholas] [Climax]

Author : Freddy Nicholas Read All Parts 433

ഇഷ്ടത്തിന് തന്നെ.

നാളുകൾ കടന്ന് പോയി, ഓരോ നാൾ കഴിയും തോറും പ്രിയക്ക് ആ വീട്ടിലെ അന്തരീക്ഷത്തോട് നേരിയ മടുപ്പ് തോന്നി തുടങ്ങി. കാര്യം ഭർത്താവാണ് മരിച്ചതെങ്കിലും താൻ ആ വീട്ടിൽ ഇപ്പോഴും ഒറ്റപ്പെട്ടവളും, അധികപ്പറ്റുമാണ് എന്ന അവസ്ഥയിൽ തന്നെയാണ്.

തന്നെ ചേർത്തു പിടിക്കാനോ, വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാനോ ആ വീട്ടിൽ ആരുമില്ല... സുരേട്ടന്റെ പെങ്ങൾ മഞ്ചു... എല്ലാവരും മറ്റുള്ളവരുടെ മുന്നിൽ തകർത്തഭിനയിക്കാൻ മിടുക്കരാണ്.

മഞ്ചുവിന്റെ ഭർത്താവിന് പ്രിയയെ കാണുമ്പോൾ ഒരു നേരിയ ഇളക്കം... ആ നോട്ടവും, ചിരിയും, കോഴിത്തരവും, ഘോഷ്ട്ടി കാണിക്കലുമൊക്കെ ഓരോ ദിവസം പോകും തോറും കൂടി വരുന്നത് പ്രിയ മനസ്സിലാക്കി.

അവിടെയും താൻ ഒറ്റപ്പെടുകയാണെന്നത് മനസ്സിലാക്കിയ പ്രിയ വീട്ടിൽ അമ്മയുടെ അവസ്ഥ കാണിച്ച്, കുഴി മൂടൽ ചടങ്ങിന്റന്ന് തന്നെ വൈകീട്ട് തന്റെ സ്വന്തം വീട്ടിലേക്ക് പുറപ്പെട്ടു.

തന്റെ സ്വന്തം വീട്ടിലേക്ക് കയറി പടിവാതിൽക്കൽ എത്തിയപ്പോൾ തന്റെ ബിജുവിനെ കണ്ട പ്രിയ ഓടി വന്ന് കെട്ടിപിടിച്ചു.

രണ്ടു കിഴവികളും അവിടെയെങ്ങും ഇല്ലായിരുന്നത് കൊണ്ട് ആ ഒരു സീൻ സിനിമാ സ്റ്റൈലിൽ തന്നെ തുടങ്ങി...

തന്നെ കുറെ ദിവസത്തിനു ശേഷം കാണുന്ന പ്രിയ ഓടി വന്ന് തന്റെ നെഞ്ചോട് ചേർന്ന് നിന്ന് ആലിംഗനം ചെയ്തപ്പോൾ, ഉള്ളൂ കൊണ്ട് സന്തോഷശ്രുക്കൾ പൊഴിച്ചത് ബിജുവാണ്. അതോടൊപ്പം ഒരു ലോങ്ങ്‌ ലിപ് ലോക്ക് കിസ്സിങ് കൊണ്ട് ആ സീൻ ഒടുങ്ങുകയും ചെയ്തു.

ഒന്ന് കാണാതെ, മിണ്ടാതെ ഫോണിൽ പോലും സംസാരിക്കാതെ കടന്നു പോയ ആ കുറച്ചു ദിനങ്ങൾ തനിക്ക് ഒരു വർഷം പോലെയാണ് കടന്നു പോയത്.

അടുത്തത് അമ്മയുടെ മുറിയിൽ കണ്ട കാഴ്ചയിൽ അവൾ ഒരൽപ്പം കൂടി സന്തോഷിച്ചു...

നാളുകൾക്ക് മുൻപ് താൻ ഇവിടെ നിന്നും പോകുമ്പോൾ കണ്ട അമ്മയല്ല ഇത്.... ഒരുപാട് സ്മാർട്ട് ആയിട്ടുണ്ട്...

തന്നെ എഴുന്നേറ്റിരുന്ന് നന്നായി സംസാരിക്കാൻ തുടങ്ങി എന്നത് വലിയ ഒരു മാറ്റമാണ്.

മുറിക്കുള്ളിൽ കടന്നു വന്ന ബിജു പുറകിൽ നിന്ന് അവളുടെ തോളിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു.

പ്രിയ... നിനക്ക് തരാൻ ഒരു ഗുഡ് ന്യൂസ്‌ ഉണ്ട് എന്താന്ന് പറയാമോ...??

പ്രിയ : എനിക്കെങ്ങനെ അറിയാനാ ഏട്ടാ... പത്തു പതിനഞ്ച് ദിവസം നേരെ ചൊവ്വേ ഇവിടെ ഇല്ലാത്ത എന്നോട് ഇങ്ങനെ ചോദിച്ചാൽ ഞാൻ എന്ത് പറയും....

Dr : സലീമിന്റെ കൈകൾക്ക് ദൈവത്തിന്റെ ശക്തിയുണ്ട് എന്ന് നമ്മുക്ക് വിശ്വസിക്കാം... മിനിഞ്ഞാന്ന് അമ്മയെയും കൊണ്ട് ഡയാലിസിസ് ചെയ്യാൻ

💬 Comments

View all comments