0%

Chapter Title : പ്രിയം പ്രിയതരം 13 [Freddy Nicholas] [Climax]

Author : Freddy Nicholas Read All Parts 1.1K

കണ്ട കാഴ്ചയിൽ അവൾ ഒരൽപ്പം കൂടി സന്തോഷിച്ചു...

നാളുകൾക്ക് മുൻപ് താൻ ഇവിടെ നിന്നും പോകുമ്പോൾ കണ്ട അമ്മയല്ല ഇത്.... ഒരുപാട് സ്മാർട്ട് ആയിട്ടുണ്ട്...

തന്നെ എഴുന്നേറ്റിരുന്ന് നന്നായി സംസാരിക്കാൻ തുടങ്ങി എന്നത് വലിയ ഒരു മാറ്റമാണ്.

മുറിക്കുള്ളിൽ കടന്നു വന്ന ബിജു പുറകിൽ നിന്ന് അവളുടെ തോളിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു.

പ്രിയ... നിനക്ക് തരാൻ ഒരു ഗുഡ് ന്യൂസ്‌ ഉണ്ട് എന്താന്ന് പറയാമോ...??

പ്രിയ : എനിക്കെങ്ങനെ അറിയാനാ ഏട്ടാ... പത്തു പതിനഞ്ച് ദിവസം നേരെ ചൊവ്വേ ഇവിടെ ഇല്ലാത്ത എന്നോട് ഇങ്ങനെ ചോദിച്ചാൽ ഞാൻ എന്ത് പറയും....

Dr : സലീമിന്റെ കൈകൾക്ക് ദൈവത്തിന്റെ ശക്തിയുണ്ട് എന്ന് നമ്മുക്ക് വിശ്വസിക്കാം... മിനിഞ്ഞാന്ന് അമ്മയെയും കൊണ്ട് ഡയാലിസിസ് ചെയ്യാൻ വേണ്ടി പോയ നേരത്താണ് അദ്ദേഹം എന്നോട് ആ മിറക്കിൾ പറഞ്ഞത്.

അമ്മയുടെ രണ്ടു കിഡ്‌നികളിൽ ഒന്ന് പ്രവർത്തന ക്ഷമമാണെന്ന്... എന്ന് വച്ചാൽ പണിമുടക്കിയ കിഡ്‌നികളിൽ ഒന്ന് ഇപ്പോൾ വർക്ക്‌ ചെയ്യുന്നുണ്ടെന്ന്...

രണ്ടാമത്തേതിനും അതിന്റെ ഒരു ചെറിയ ലക്ഷണം കാണുന്നുണ്ട് എന്നാണ് പറഞ്ഞത്.

പ്രിയ : ഓഹ്... എന്റെ പറശ്ശിനുകടവ് മുത്തപ്പാ നിന്റെ കൃപ. അവൾ എല്ലാം മറന്ന് തുള്ളിചാടി... പരിസരം മറന്ന് ബിജുവിനെ കെട്ടിപിടിച്ചു. ഒക്കെ അമ്മയെയും കെട്ടിപിടിച്ച് ഒരു മുത്തം കൊടുത്തു.

അമ്മ പതുക്കെ ജീവിതത്തിലോട്ട് തിരിച്ചു വരുകയാണെന്ന യാഥാർഥ്യം പ്രിയയുടെ ഇപ്പോഴത്തെ ദുഃഖത്തെ ഒരു പരിധി വരെ ശമിപ്പിച്ചു.

അന്ന് അത്താഴം കഴിഞ്ഞ ശേഷം ബിജുവിനോടൊപ്പം പ്രിയ ആ വരാന്തയുടെ മൂലയിൽ സ്ഥാനം പിടിച്ചു. ആ ഇരുട്ടിൽ ബിജുവിന്റെ മടിയിൽ

💬 Comments

View all comments