Chapter Title : പ്രിയം പ്രിയതരം 2 [Freddy Nicholas]
പെഗ്ഗ് മതിയെന്ന് പറഞ്ഞതാ... പക്ഷെ അവരെല്ലാവരും കൂടി എന്നെ കൊണ്ട് അഞ്ചാറു പെഗ്ഗ് വീണ്ടും കഴിപ്പിച്ചു.
പക്ഷെ പിന്നെ കാറിലേക്ക് കയറുമ്പോഴേക്കും പുള്ളി നന്നേ കുഴഞ്ഞ അവസ്ഥയിലായി. പിന്നെ വഴി നീളെ നല്ല മയക്കം തന്നെയായിരുന്നു. ഇടയ്ക്കിടെ പരസ്പ്പര ബന്ധമില്ലാത്ത എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
കാറിനകത്തെ ആ നിശബ്ദത്തയെ ഭേദിച്ചു കൊണ്ട് ഞാൻ തന്നെ സംസാരിച്ചു തുടങ്ങി. "" റഫീഖ്... എന്താ മിസ്സിസിനെ കൊണ്ടുവരാഞ്ഞത്...???""
""എയ്... ഞാൻ കൊണ്ടുവരാഞ്ഞിട്ടല്ല മാഡം.. അവൾ വരില്ലെന്ന് പറഞ്ഞു"".
""അതെന്താ റഫീഖ്... അങ്ങനെ. നിങ്ങൾ വിളിച്ചാൽ അവൾ വരില്ലാന്നുണ്ടോ...???""
""അവൾ അങ്ങനെയാ മാഡം... ഒരു പ്രത്യേക ടൈപ്... അൽപ്പം ആളുകൾ കൂടുന്ന സ്ഥലത്തേക്കൊന്നും അവൾ വരില്ല.... വരാറില്ല."" റഫീക്കും കൂടുതൽ ഫോർമലായി.
റഫീഖ് : എനിക്കാണെങ്കിൽ ഇന്ന് പാർട്ടിക്ക് പോകാതിരിക്കാനും വയ്യാത്ത അവസ്ഥയാ. ഞാൻ ജോലിയിൽ ജോയിൻ ചെയ്തിട്ട് ആദ്യത്തെ ഫങ്ക്ഷൻ പാർട്ടിയാണ്. അല്ലെങ്കി ഞാൻ ഇത് അവോയ്ഡ് ചെയ്തേനെ....!!""
ഞാൻ : എന്താ നാട്ടിൽ വച്ചും ഇങ്ങനെ തന്നെയായിരുന്നോ...??
റഫീഖ് : അതേ മാഡം... അത് കല്യാണം കഴിച്ച അന്ന് മുതൽ അങ്ങനെ തന്നെയാണ്...
ഞാൻ : ഒന്നുകൂടി നിർബന്ധിക്കാമായിരുന്നില്ലേ..??
റഫീഖ് : അതിലൊന്നും വലിയ കാര്യമില്ല, മാഡം. ഇല്ല എന്ന് അവളൊരു വാക്ക് പറഞ്ഞാൽ അത് ഇല്ല എന്ന് തന്നെയാ...
ഞാൻ : അതെന്താ റഫീഖിന്റെ വാക്കിന് അത്രേ വിലയുള്ളു എന്നുണ്ടോ.
റഫീഖ് : അറിയില്ല മാഡം... ഏറെക്കുറെ അങ്ങനെയാണ്. അത് വച്ച് നോക്കുമ്പോൾ നിങ്ങൾ എത്രയോ ഭാഗ്യവാൻമാരാണ്... മാഡത്തിന് ഇപ്പോഴും സാറിന്റെ വാക്ക് അവസാനവാക്കല്ലേ... എന്നാ എന്റെ വീട്ടിൽ
💬 Comments
View all comments