Chapter Title : പ്രിയം പ്രിയതരം 3 [Freddy Nicholas]
ആണോന്നു ചോദിച്ചാൽ "അല്ല"... പക്ഷെ "അല്ലേ"എന്ന് ചോദിച്ചാൽ "ആണ്" എന്നേ ഞാൻ പറയൂ. അതാണ് ഞങ്ങളുടെ കുടുംബപരമായ ബന്ധം.
നാട്ടിലുള്ളപ്പോൾ എനിക്ക് എന്ത് പറയാനുള്ള സ്വാതന്ത്ര്യവും നല്ലൊരു ശ്രോതാവൊക്കെ ആയി ഒരേ ഒരു കൂട്ടുകാരി ത്രേസ്യാമ്മ ആന്റിയുടെ മരുമകൾ സിനിമോൾ ആയിരുന്നു.
എന്നെക്കാൾ മൂന്നാല് വയസ്സിനു മൂത്തതാണ് സിനിമോളെങ്കിലും ചേച്ചി എന്ന് റെസ്‌പെക്ട്ടോടെ മാത്രമേ ഞാൻ അവളെ സംബോധന ചെയ്യാറുള്ളു.
കല്യാണം കഴിഞ്ഞു ഈ വീട്ടിൽ വന്നെങ്കിലും സിനിയെ എനിക്ക് നേരത്തെ പരിചയമുണ്ട്.
കോളേജിൽ പഠിക്കുമ്പോഴേ ഉള്ള സൗഹൃദം തുടർന്ന് പോയി. ത്രേസ്യാന്റിയുടെ മൂത്ത മകൻ ജോജോയുടെ ഭാര്യയായി പിൽക്കാലത്ത് ഈ വീട്ടിൽ അവതരിച്ചു.
♦️♦️3
പ്രിയയുടെ കുടുംബവും, ത്രേസ്യാന്റിയുടെ കുടുംബവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അത്ര വലുതാണ്. ത്രേസ്യാന്റിയുടെ രണ്ടാമത്തെ മകനാണ് ബിജു.
ബിജുവിനും, പ്രിയയുടെ ചേട്ടൻ അഭിക്കും ഒരേ പ്രായമാണ്. അഭി സിവിൽ എഞ്ചിനീയറിംഗ് പാസ്സായി ജോലി നേടി തിരുവനന്തപുരത്ത് പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയുന്നു.
ബിജു ഗ്രാജുയേഷൻ പൂർത്തിയാക്കി മെഡിക്കൽ റെപ് ആയി ജോലി ആരംഭിച്ചു.
ജോജോയ്ക്ക് ഹൈദരാബാദിൽ ചെറിയ ബിസിനസ് ഉണ്ട്.
ഈ ജോജോയെ സിനിയെ പരിചയപ്പെടുത്തിയതും പെണ്ണ് കാണിച്ചു കൊടുത്തതും ഒക്കെ പ്രിയ തന്നെ.
നോർമൽ പെണ്ണുകാണൽ തന്നെ ആയിരുന്നെങ്കിലും, ജോജോവിന് സിനിയെ ആദ്യ ദർശനത്തിൽ തന്നെ അത്രയ്ക്ക് ഇഷ്ട്ടമായി.
പെണ്ണ് കണ്ടു പരിചയപ്പെട്ട ദിവസം മുതൽ തമ്മിൽ ഫോൺവിളിയും, സംസാരവുമൊക്കെയായി പിരിയാൻ പറ്റാത്ത സൗഹൃദമായി തീർന്നു അവരെടേത്. അവസാനം അത് ഒരു മുഴുത്ത പ്രണയത്തിലാണ് കലാശിച്ചത്.
വലിയ സാമ്പത്തിക സ്ഥിതിയിൽ അല്ലാത്ത സിനിയുടെ കുടുംബവുമായി ബന്ധം ഉറപ്പിക്കാൻ ജോജോയുടെ
💬 Comments
View all comments