0%

Chapter Title : പ്രിയം പ്രിയതരം 5 [Freddy Nicholas]

Author : Freddy Nicholas Read All Parts 511

കിടക്കുന്ന മുറിയിലെത്തി.

ഞാൻ അവരെ ശുശ്രൂക്ഷിക്കുന്ന തിരക്കിലായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ പരുങ്ങുന്ന പ്രിയയ്ക്ക് ഞാൻ പെട്ടെന്ന് നിർദേശം നൽകി.

ഞാൻ : പ്രിയ പെട്ടെന്ന് അൽപ്പം ചൂട് വെള്ളം കൊണ്ടുവരൂ.

ഒരുപക്ഷെ മാസങ്ങളായി ഞാൻ ഇടയ്ക്കിടെ ചെയ്യുന്ന ശുശ്രൂഷ അവൾ ആദ്യമായി കണ്ടപ്പോൾ ഉണ്ടായ അമ്പരപ്പായിരിക്കാം അവളുടെ മുഖത്ത്.

അത് കണ്ട് അവളുടെ മുഖം വാടി... അവൾ ഒരുപാട് സങ്കടപ്പെട്ട് നിൽക്കുന്നത് ഞാൻ കണ്ടു.

പെട്ടെന്ന് ഇമോഷണൽ ആവുന്ന അവളുടെ ചുണ്ടുകൾ വിതുമ്പി വിറച്ചു.. നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ചു കളയാൻ അവൾ പാടുപെട്ടു.

പെട്ടെന്ന് രംഗം വിടുവാൻ അവൾ അടുക്കളയിലോട്ട് പോയി വെള്ളം ചൂടാക്കാൻ എന്ന പേരും പറഞ്ഞു.

ചൂട് വെള്ളവുമായി തിരികെ വന്ന പ്രിയ എന്നെയും അവളുടെ അമ്മയെയും മാറി മാറി നോക്കി വിതുമ്പി.

ആ വിതുമ്പലിനും ഒരു കാരണമുണ്ട്

ബിജുവേട്ടൻ എന്ന വ്യക്തി വെറും ഒരു ഏട്ടന്റെ സ്ഥാനം അലങ്കരിക്കുന്ന വ്യക്തി മാത്രമല്ലെന്ന് അവൾ അന്നാണ് വ്യക്തമായി മനസ്സിലാക്കിയത്.

ആ മുറിയിൽ തന്റെ അമ്മ ശ്വാസം കിട്ടാതെ പിടഞ്ഞ്, മരണത്തോട് മല്ലിടുന്ന രംഗവും... അതിനോടൊപ്പം ഒരു ജീവൻ മരണ പോരാട്ടം കൊണ്ട് തന്റെ അമ്മയുടെ ജീവൻ തിരിച്ചു പിടിക്കാൻ ബിജുവേട്ടൻ കാട്ടിയ സാഹസവും ഒക്കെ ഓർത്തപ്പോൾ തന്റെ ചങ്ക് പിടഞ്ഞു.

ഒരു നഴ്സിനേക്കാളും, ഒരു ഡോക്ടറെക്കാളും, തന്റെ സ്വന്തം മകനെക്കാളും ആത്മാർത്ഥമായി അവരെ പരിജരിക്കുന്നതും തന്റെ അറിവിന്റെ പരിധിയിൽ നിന്നുകൊണ്ട് ചികിത്സ കൊടുക്കുന്നതും ഒക്കെ പ്രിയ അന്നാധ്യമായാണ് കാണുന്നത്.

വെള്ളം ചൂടാക്കി കൊണ്ടു വന്ന പ്രിയയോടും, അപ്പച്ചിയോടും, ഇളയമ്മയോടും, ബിജു

💬 Comments

View all comments