0%

Chapter Title : പ്രിയം പ്രിയതരം 8 [Freddy Nicholas]

Author : Freddy Nicholas Read All Parts 928

പല്ല് തേപ്പിച്ചു. അര ഗ്ലാസ് ചായ കൊടുത്തു കഴിയുമ്പോഴേക്കും സമയം ആറേമുക്കാൽ....

ഞാൻ നേരെ അടുക്കളയിലേക്ക് പോയി. ഇളയമ്മയുടെ നോട്ടത്തിൽ ഒരു വശപിശക്.

ഞാൻ അതൊന്നും അധികം മൈൻഡ് ചെയ്യാൻ പോയില്ല... അവർക്ക് എന്നോടെന്തോ ചോദിക്കാനുണ്ട് എന്ന് ആ നോട്ടത്തിൽ കൂടി മനസ്സിലാക്കാൻ കഴിഞ്ഞു.

അന്നെത്തെ ദിവസം ഏട്ടൻ ജോലിക്ക് പോകാൻ ഇറങ്ങിയത് തന്നെ അല്പം ലേറ്റ് ആയിട്ടാണ്.

പുറത്ത്, ബുള്ളറ്റിന്റെ മുഴക്കം കേട്ടപ്പോൾ എന്റെ മനസ്സ് ഒന്ന് ചാഞ്ചാടി...

എന്തെങ്കിലും കാരണം പറഞ്ഞു ഒന്ന് വരാന്തയിൽ എത്തണം. എനിക്ക് പുള്ളിയെ ഒന്ന് കാണണം... അത്ര മാത്രം.

ഞാൻ : അയ്യോ... അപ്പച്ചി ഞാനിപ്പം വരാമേ... അമ്മയുടെ മരുന്നു വാങ്ങിക്കാൻ ഏട്ടനെ ഓർമ്മപ്പെടുത്താൻ പറഞ്ഞിരുന്നു, ഞാൻ പറഞ്ഞിട്ട് വരാം.

ഞാൻ പെട്ടെന്ന് വരാന്തയിൽ എത്തി. ഏട്ടന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു.

അത് കണ്ടപ്പോൾ ഏട്ടന്റെ മുഖത്തും ആ പുഞ്ചിരി വിടർന്നു. അപ്പോൾ മാത്രമാണ് എനിക്ക് ഉള്ളു കൊണ്ട് ഒരു സമാധാനമായത്.

ഞാൻ : ഏട്ടാ... ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞാരുന്നോ..??

ഏട്ടൻ : ഓ... കഴിഞ്ഞു...

ഞാൻ : ഞാൻ ഇന്നലെ പറഞ്ഞില്ലേ അമ്മയുടെ ആ മരുന്ന് കൊണ്ടുവരണം കേട്ടോ..

ഏട്ടൻ : ആ ആയിക്കോട്ടെ... വരാൻ ലേറ്റാവും. ഇന്നത്തേക്കുള്ള മരുന്നുണ്ടല്ലോ ല്ലേ."

ഞാൻ : ആ.. ഉണ്ടേട്ട...!!

ബിജുവേട്ടന്റെ മുഖത്ത് സ്ഥായിയായി കാണുന്ന ആ ഗൗരവം അന്നുമുണ്ടായിരുന്നു. പക്ഷെ ഒരു ഞൊടി എന്റെ മുഖത്ത് നോക്കിയപ്പോൾ, ആ മുഖത്ത് ചെറു മന്ദഹാസം വിരിഞ്ഞു.

എന്റെ മനസ്സ് കുളിർത്തു ശരീരവും... എവിടെയൊക്കെയോ ഉള്ളിൽ തട്ടിയ സ്നേഹം പുള്ളിക്ക്

💬 Comments

View all comments