0%

Chapter Title : പ്രിയം [Rashford]

Author : kkstories Read All Parts 7.3K

നോക്കി. ഇപ്പോള്‍ അങ്ങനെ ഫീലിംഗസ് ഒന്നുമില്ല, ജസ്റ്റ് കളി മൈന്‍ഡ് മാത്രം. അവന്‍ തിരിഞ്ഞ് നോക്കാതെ ബൈക്കിടത്ത് ഇറങ്ങി.

അങ്ങനെ ഫോട്ടോഷൂട്ട് തകൃതമായി കഴിഞ്ഞു. പ്രിയത അത്രയും നേരം ടീനയുമായി ബാക്കി കാര്യങ്ങളുടെ ചര്‍ച്ചയിലായിരുന്നു. അവസാനം കല്യാണപ്പെണ്ണിന് പോകാന്‍ സമയമായി. ഇവരുടെയൊക്കെ അടുത്ത് ആദ്യരാത്രി പെണ്‍വീട്ടിലാണെ ങ്കിലും ചെക്കന്‍റെ വീട്ടില്‍ പോയിട്ടെ വരു. അപ്പോള്‍ ഇറങ്ങാന്‍ നേരം പ്രിയത അങ്ങോട്ടേക്ക് ചെന്നു. അഞ്ജു പ്രിയതയെ കെട്ടിപിടിച്ച് കരഞ്ഞു. അഞ്ജുവിന്‍റെ അഭിനയം കണ്ട് പ്രിയത ഞെട്ടി പോയി. പ്രിയതയെ കെട്ടിപ്പിടിച്ച് അഞ്ജു നല്ല കരച്ചിലാണ്. ഇത് കണ്ട ടീനയക്ക് ചിരി പൊട്ടിയെങ്കിലും അവള്‍ പിടിച്ച് നിന്നു. കൂടെ നിന്ന കുറെ ബന്ധുക്കാരും കരയുന്നത്. “ഇവരൊക്കെ എന്ത് കണ്ടിട്ടാണീ കരയണത്”. പ്രിയത ഓര്‍ത്തു. അവള്‍ അഞ്ജുവിനെ പുറത്ത് തടവി ആശ്വസിപ്പിച്ചു. കുറച്ച് കണ്ണീര് അവളും പൊഴിച്ചു. എന്തൊക്കെയായാലും മകള്‍ അല്ലെ, ഉപേക്ഷിക്കാന്‍ പറ്റുവോ? കുറെ നേരത്തെ കരച്ചിലിന് ശേഷം അഞ്ജു അവളെ വിട്ടൊഴിഞ്ഞു. പ്രിയതയോട് യാത്ര പറഞ്ഞ് അവള്‍ വണ്ടിയിലേക്ക് കയറി. വണ്ടി മുന്നോട്ടെടുത്തു. അഞ്ജു ഒന്നൂടെ കൈകാണിച്ചു. പ്രിയത തിരിച്ചും. വണ്ടി പോകുന്നത് വരെ പ്രിയത അവരെ നോക്കിനിന്നു. നെഞ്ചില്‍ ഒരു വിങ്ങല്‍ പോലെ. പക്ഷെ അവള്‍ പൊയക്കഴിഞ്ഞ് പ്രിയത പതിവ് പോലെയായി. ടീനയോട് സെറ്റില്‍ ചെയ്യാനുള്ളതെല്ലാം ഏല്‍പ്പിച്ച് അവളുടെ C-Class ബെന്‍സില്‍ കയറി. വണ്ടി വീട്ടിലേക്ക് വിട്ടു. നല്ല ക്ഷീണമുണ്ടായിതിനാല്‍ പ്രിയത ഒന്ന് മയങ്ങി.

വീട്ടിലെ ഗേറ്റ് കടന്ന് പോര്‍ച്ചിലേക്ക് കയറുമ്പോള്‍ പ്രിയത കണ്ണ് തുറന്നു. അത്യാവശ്യം ക്ഷീണമുണ്ടായിരുന്നു അവള്‍ക്ക്. ഡോര്‍ തുറന്നിറങ്ങി. ആളുകള്‍ കുറവാണ്. എല്ലാവരും

💬 Comments

View all comments