Chapter Title : പ്രിയമാണവളെ 1 [ആമ്പൽ]
മിനി മാർക്കറ്റ്…
ഞാനും അവിടെ തന്നെ യാണ്.. രാവിലെ നിസ്കാരം കഴിഞ്ഞു ഉപ്പ കട തുറക്കും.. ഞാൻ ഒരു പത്തു മണി ആകുമ്പോൾ ചായ കുടിച്ചു എത്തിയാൽ മതി…
വീട്ടിൽ ഒറ്റമോനാ. മറ്റാരും ഇല്ല കുറുമ്പ് കാട്ടാനും മറ്റൊന്നിനും…ബാക്കി എല്ലാം വഴിയേ പറയാം…
-----
ആമിന നീ ഇങ്ങനെ ഇല്ലാത്ത കാര്യം നാട് മുഴുവൻ കൊട്ടി പറയരുതേ..
എന്റെ ഇത്ത.. എനിക്ക് ഇത് കേട്ടപ്പോൾ തന്നെ ആരോടും പറയാതെ ഒരു സമാധാനവും ഇല്ല അതോണ്ട് അല്ലെ ഞാൻ ഈ പാൽ പാത്രം പോലും വീട്ടിലേക് വെക്കാതെ ഇങ്ങോട്ട് ഓടി വന്നത്… കയ്യിലുള്ള പാത്രം ഉമ്മയുടെ മുന്നിലേക്ക് നീട്ടി ആയിരുന്നു ആമിന ഇത്തയുടെ സംസാരം…
അവൾക് അവിടെ വേറെ ഒരുത്തനോട് ബന്ധം ഉണ്ട് പോലും.. രാത്രി ഓളെ ഓൻ ഇല്ലാത്ത സമയം വരവും പോകും ഉണ്ടെന്ന കേട്ടത്.. ഓളെ കുട്ടി പോലും ഇപ്പൊ ഓന്റെ അല്ല എന്ന ഓൻ പറയുന്നത്…
എന്റെ റബ്ബേ കുട്ടികളൊക്കെ ഇങ്ങനെ തുടങ്ങിയാൽ എന്താ ചെയ്യുക.. ഉമ്മ പോലും ആമിന ഇത്ത പറഞ്ഞത് വിശ്വസിച്ചെന്ന് തോന്നുന്നു… ഉമ്മയുടെ നെടുവീർപ് കേട്ടിട്ട് അങ്ങനെ ആണ് തോന്നുന്നത്..
എന്റെ ഇത്ത.. ലോകാവസാനം അല്ലെ വരുന്നത്.. ഇതും ഇതിലധികവും ഇനി കേൾകാം… പിന്നെ… ഇപ്പോളതെ കുട്ടികൾക്കൊന്നും യാതൊരു മറയും ഇല്ല.. കണ്ടോല കൂടേ വരെ ഇത് ചെയ്യാമെന്ന സ്ഥിതിയ..
എന്ത് ചെയ്യാന്നു… നീ എന്തൊക്കെയാ ആമിന ഈ പറയുന്നത്…
ഓ.. എന്റെ ഇത്ത.. അത് തന്നെ.. ഈ രാത്രി റൂമിൽ നിന്ന് കാട്ടി കൂട്ടുന്നതെ..
ടി പെണ്ണെ… ഒന്ന്
💬 Comments
View all comments