0%

Chapter Title : പ്രിയമാണവളെ 1 [ആമ്പൽ]

Author : Kambikathakal Read All Parts 270

എന്റെ കൂടേ നടന്നോ… നിനക്ക് എന്താ ഒന്ന് വേഗത്തിൽ നടന്നാൽ.. അര മണിക്കൂർ ആണ് ഉപ്പ ഉച്ചക്ക് ഭക്ഷണം കഴിച്ചു വരുവാൻ തന്ന സമയം..

ഓ പിന്നെ.. അഞ്ചു മിനിറ്റ് വൈകിയാൽ നിന്റെ ബാപ്പ നിന്നെ പിടിച്ചു വിഴുങ്ങി കളയും. നീ ലെച്ചുവെച്ചിയുടെ കൂടേ ആയിരുന്നെന്നു പറഞ്ഞാൽ പോരെ…

ഏച്ചിയോ… ഒരു ഏച്ചി വന്നിരിക്കുന്നു.. ഞാൻ മെല്ലെ പിറകിലേക് തിരിഞ്ഞു കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു..

ടാ വേണ്ടേ. നിന്നെക്കാൾ മൂന്നു വയസിനെകിലും മൂത്ത ത് ഞാൻ തന്നെ അല്ലെ…

അത് വിചാരിച്..

പിന്നെ.. നീ നിന്റെ മൂത്തവരെ എല്ലാം എടാ പോടാ എന്നാണോ വിളിക്കാറുള്ളത്..

അതില്ല..

പിന്നെ എന്ന എന്താ ഏച്ചി എന്ന് വിളിച്ചാൽ..

എന്റെ പൊന്നു ലെച്ചൂസ്.. നിന്നേ ഞാൻ എങ്ങനെ യ പെണ്ണെ ഏച്ചി എന്ന് വിളിക്ക..

അത് എന്താ എന്നേ കണ്ടാൽ നിന്റെ മൂത്തത് ആണെന്ന് തോന്നില്ലേ..

ഞാൻ പെട്ടന്ന് തന്നെ തിരിഞ്ഞു നിന്നു ലെച്ചു വിനെ മുഴുവനായി ഒന്ന് നോക്കി..

അവൾ കുറച്ചു കടുപ്പത്തിൽ എന്നെ നോക്കി പിരികം മുകളിലേക്ക് ഉയർത്തി എന്താ എന്ന് ചോദിച്ചു..

ഞാൻ മെല്ലെ എന്റെ രണ്ടു കണ്ണും അടച്ചു ഒന്നുമില്ല എന്ന് കാണിച്ചു..

എന്താടാ പതിവില്ലാത ഒരു നോട്ടം…

ഹോ.. നോക്കാനും പറ്റില്ലേ. ഇപ്പോഴല്ലേ പറഞ്ഞെ നോക്കാൻ..

ആ. ഒരു നോട്ടം നോക്കിയാൽ മതി .. ഇത് എന്ത് നോട്ടമാ.. ബാലൻ കെ നായർ നോക്കുന്നത് പോലെ ആണൊ നോക്കുന്നത്..

എന്റെ ഏച്ചി.. ഞാൻ നോക്കിയിട്ടും ഇല്ല.. ഞാൻ നോക്കുന്നത് ഏച്ചി കണ്ടിട്ടും ഇല്ല

💬 Comments

View all comments