Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]
സീറ്റിൽ ഇരുന്നു മിററിലൂടെ നോക്കി, നിമിഷയുടെയും കാവ്യയുടെയും ആ ചേർന്നുള്ള ഇരിപ്പ് കണ്ട് എനിക്ക് ചിരി വന്നു പോയി.......
കുറച്ചു നേരം കഴിഞ്ഞിട്ടും ആരും ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് ഞാൻ സംസാരിച്ചു തുടങ്ങി.....
കാവ്യ എന്തിനാ ഇത്ര വിഷമിച്ചു ഇരിക്കുന്നത്..... അവന്റെ കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞതല്ലേ......
അതേ..... ഇത്രയ്ക്ക് വിഷമിക്കണ്ട ഒന്നും ഇല്ലാ..... നിമിഷയും പറഞ്ഞു
ഞാൻ നിമിഷയോട് ചെയ്തത് വച്ച്എനിക്ക് ഇത് കിട്ടണം...... കാവ്യ വീണ്ടും കരഞ്ഞു കൊണ്ട് പറഞ്ഞു......
അയ്യേ..... എന്നോട് എന്ത് ചെയ്തെന്നാ..... നിമിഷ കാവ്യയെ ഒന്നുകൂടെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു
വിപിൻ എന്നോട് ഇങ്ങനെ കാണിച്ചപ്പോൾ എനിക്ക് അത് മനസിലാകുന്നുണ്ട്..... അന്ന് നിമിഷ എത്രമാത്രം വിഷമിച്ചിരുന്നെന്ന്.... കാവ്യ പറഞ്ഞു
ഹേയ്..... അതൊക്കെ നല്ലതിന് വേണ്ടിയായിരുന്നു...... അതുകൊണ്ട് എനിക്ക് നല്ലതേ വന്നിട്ടുള്ളൂ..... നിമിഷ പറഞ്ഞു
അതേടോ...... അതുകൊണ്ടല്ലേ നിമിഷയ്ക്ക് എന്നെപോലെ ഒരു ചെക്കനെ കിട്ടിയത്..... ഞാൻ തമാശ പോലെ പറഞ്ഞു .
അതേ..... ഞാൻ എന്റെ ലൈഫ് ഒന്ന് ആസ്വദിച്ചു തുടങ്ങിയത് തന്നെ ചേട്ടൻ എന്റെ ലൈഫിലേക്ക് വന്നതിൽ പിന്നെയാ...... ആ കാര്യത്തിൽ എനിക്ക് കാവ്യയോട് നന്ദിയേ ഉള്ളു...... നിമിഷ പറഞ്ഞു
ഞാൻ ഒരു തമാശ പറഞ്ഞതാണെങ്കിലും നിമിഷ വളരെ കാര്യമായി ആ കാര്യം പറയുന്നത് കേട്ട് എനിക്ക് അഭിമാനം തോന്നി.......
അങ്ങിനെ ഓരോന്ന് സംസാരിച്ച് ഞങ്ങൾ എന്റെ ഫ്ലാറ്റിൽ എത്തി.....
ഞാൻ അവിടേക്ക് വരണോ ? അത് നിങ്ങൾക്കൊരു ബുദ്ധിമുട്ടാകില്ലേ ? കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി കാവ്യ ഒന്നുകൂടെ ചോദിച്ചു
ഞങ്ങൾ ആ ബുദ്ധിമുട്ട് അങ്ങ് സഹിച്ചു..... ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് നിമിഷയും പുറത്തേക്ക് ഇറങ്ങി.....
അത് കേട്ട് കാവ്യയ്ക്ക് വീണ്ടും അത് പറയാൻ തോന്നിയില്ല.... അങ്ങിനെ ബാഗുമെടുത്ത് ഞങ്ങൾ ലിഫ്റ്റിൽ കയറി ഫ്ലാറ്റിൽ എത്തി കാളിംഗ് ബെൽ അടിച്ചു......
സ്വാതിയാണ് ഡോർ തുറന്നത്..... എന്റെയും നിമിഷയുടെയും കൂടെ കാവ്യയെ കണ്ടതും സ്വാതി കാവ്യയെ അടിമുടിയൊന്ന് നോക്കി.....
എന്റെ ഫ്ലാറ്റിൽ ഒരു സുന്ദരി കുട്ടിയെ കണ്ടതും കാവ്യയും സ്വാതിയെ സൂക്ഷ്ച്ചു നോക്കുകയാണ്., അനീനയെ കാവ്യ മുൻപ് കണ്ടിട്ടുണ്ടെങ്കിലും
💬 Comments
View all comments