Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6 [SAMI]
പറഞ്ഞത്... എന്നിട്ട് ഇനി ഇങ്ങനെ പറയ്..... ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്നും എഴുനേറ്റു
പോവല്ലേ.... അവൾ പറഞ്ഞു ശരിക്കും എന്നെ കണ്ടാൽ അങ്ങിനെ തോന്നുമോ ? അവൾ ചോദിച്ചു
ഹാ....
അതെന്താടാ അങ്ങിനെ ? എനിക്കെന്താ പ്രേത്യേകത
അത് തന്റെ ഈ ഉണ്ട കണ്ണും.... ഈ നീളൻ മൂക്കും.... തക്കാളി ചുണ്ടും ഒക്കെ കൊണ്ടാകും
തക്കാളി ചുണ്ടോ ? എന്റെയോ അതും പറഞ്ഞു കൊണ്ട് അവൾ അവളുടെ കീഴ്ചുണ്ട് പിടിച്ചു പുറത്തേക്ക് തള്ളി കാണിച്ചു.....
ഓ പെണ്ണെ ഇങ്ങനെ ഒന്നും കാണിക്കല്ലേ.... മനുഷ്യന്റെ കൺട്രോൾ പോകും.....
അയ്യേ..... അപ്പൊ നിനക്കും എന്നോട് ഇങ്ങനെയൊക്കെ തോന്നിയിട്ടുണ്ടോ ?
അതെന്താടി,,,, ഞാൻ ഒരു ആണല്ലേ.....
നിനക്കല്ലേ പെണ്ണുങ്ങളെ ഇഷ്ടമല്ലെന്ന് പറഞ്ഞത്. ?
ആര് പറഞ്ഞു ? ഞാൻ പറഞ്ഞോ ?
നീയല്ല..... വിപി പറഞ്ഞു
എനിക്ക് ഒരു പെണ്ണിനോടും ഇഷ്ടക്കുറവ് ഇല്ല.... ഒരുത്തി തേച്ചപ്പോ ചെറിയ ദേഷ്യം ഉണ്ടയെന്നേ ഉള്ളു.....
ഹോ..... ഇനി എന്ത് ധൈര്യത്തിൽ ഞാൻ ഇവിടെ ഇരിക്കും ? അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
അത്രയ്ക്ക് അങ്ങ് അഹങ്കരിക്കണ്ടാ..... തന്റെ മൂഡ് ഒന്ന് മാറ്റാൻ ചുമ്മാ പൊക്കി പറഞ്ഞതല്ലേ
പോടാ..... ഇപ്പൊ ഉഷാറായില്ലേ....
ഹ്മ്മ്....
എന്നാൽ മോള് പണിയെടുക്ക്.... അതും പറഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്നും എഴുന്നേറ്റു
ഡാ.... ഒരു കാര്യം ചോദിക്കട്ടെ...... കാവ്യ പറഞ്ഞു
ഹാ ചോദിക്ക്....
അപ്പൊ നിനക്ക് നിമിഷയോട് പ്രേമം തോന്നിയിട്ടുണ്ടോ ?
ഉണ്ടെങ്കിൽ ?
നിനക്ക് അവളെ പ്രേമിച്ചൂടെ......
അതെന്തിനാ ?
നീ അല്ലേ പറഞ്ഞത് നിമിഷയെ കണ്ടാൽ ഒന്ന് പ്രേമിക്കാൻ തോന്നുമെന്ന്..... കാവ്യാ പറഞ്ഞു
അങ്ങിനെ തോന്നിയത് ഒക്കെ ചെയ്യാമോ
അതിനെന്താ......
എന്നാൽ നിന്നോട് തോന്നിയതും ഞാൻ ചെയ്യട്ടെ.....
പോടാ പട്ടി.... അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
അപ്പോളേക്കും എനിക്ക് ഒരു ഫോൺ വന്നു.... സേവ് ചെയ്തിട്ടില്ലാത്ത നമ്പർ....
ഹലോ...
ചേട്ടാ ഞാനാ...
ഓ ദിഷ.... എന്താടോ ?
ചുമ്മാ വിളിച്ചതാ....
ദിഷയോട് സൗകര്യത്തിന് സംസാരിക്കാൻ ഞാൻ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി
ചുമ്മാതെ അല്ലാലോ..... ഞാൻ പറഞ്ഞു
💬 Comments
View all comments