Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 7 [SAMI]
അവനോട് പറയേണ്ടാട്ടോ ഞാൻ രാവിലെ മുതൽ ഇവിടെ ആയിരുന്നെന്ന്....
അതെന്താ...
അവൻ തെറ്റിദ്ധരിച്ചാലോ....
അവൻ എന്തെങ്കിലും ധരിചോട്ടെ.... എനിക്ക് ഇപ്പൊ ഒന്നുമില്ല
എന്നാലും പറയണ്ടാടാ... ഞാൻ പറഞ്ഞു
ഹാ...
എന്നാൽ ഞാൻ ഇറങ്ങട്ടെ....
പൊക്കോ.....
മരുന്നൊക്കെ കഴിക്ക് കേട്ടോ.....
ശരി ശരി.....
അങ്ങിനെ ഞാൻ അവിടെ നിന്നും ഇറങ്ങി നിമിഷയെയും അനീനയെയും എല്ലാം പിക്ക് ചെയ്ത് ഫ്ലാറ്റിലേക്ക് വന്നു.....
പനി കുറഞ്ഞതോടെ പിറ്റേ ദിവസം മുതൽ കാവ്യ ഓഫീസിലേക്ക് വന്നു തുടങ്ങി....
ആ ആഴ്ച്ച എന്റെ വർക്ക് നടക്കുന്ന ഹോട്ടലിന്റെ ബാക്കി വർക്കുകളുടെ ടെൻഡർ ഓപ്പൺ ചെയ്യുകയും, അതിൽ ഞാൻ കൊടുത്തിരുന്ന ടെൻഡർ എനിക്ക് തന്നെ കിട്ടുകയും ചെയ്തു....
ആ കാര്യം സന്തോഷത്തോടെ ഞാൻ നിമിഷയെ ആദ്യം വിളിച്ചു അറിയിച്ചു.... എന്നാൽ അതിനെ പറ്റി ഒരു ഐഡിയയും ഇല്ലാത്തത് കൊണ്ട് അവൾക്ക് അതിന്റെ മൂല്യം അവൾക്ക് മനസിലായില്ല.... എന്നാലും അവൾ ചിലവ് ചെയ്യണമെന്ന് പറഞ്ഞുകൊണ്ട് ഫോൺ വച്ചു....
അത് കഴിഞ്ഞു ഞാൻ നേരെ കാവ്യയെയും ഫോണിൽ വിളിച്ചു ആ കാര്യം പറഞ്ഞു
10 കോടിയുടെ വർക്ക് കിട്ടിയതിനു എന്താ മോനേ ചിലവ്.... കാവ്യ പറഞ്ഞു
എന്ത് വേണേലും ചെയ്യാം.....
ഒരു ദിവസം ഡിന്നർ പാർട്ടി തരണം..... ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന്.... കാവ്യ പറഞ്ഞു
ഡിന്നർ ആകുമ്പോൾ വിപിനെയും വിളിക്കേണ്ടി വരില്ലേ.....
എന്തേ അവൻ വരുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ?
പിന്നെ തന്നോട് മര്യാദക്ക് സംസാരിക്കാൻ പറ്റില്ലാലോ....
ഹിഹി.... അത് കേട്ട് അവൾ കുണുങ്ങി ചിരിച്ചു
ഞാൻ വെറുതെ പറഞ്ഞതാ..... നീ ഇപ്പൊ തരുന്ന ട്രീറ്റ് തന്നെ ധാരാളം..... കാവ്യ പറഞ്ഞു
ഹേയ് ട്രീറ്റ് ചെയ്യാം..... നമുക്ക് ഒരു ദിവസം പോകാം....
ഹാ... അതൊക്കെ നിന്റെ ഇഷ്ടം....
ഡാ.... നീ ഇപ്പൊ വരില്ലെങ്കിൽ ഞാൻ ഓഫീസിൽ പൂട്ടി ഇറങ്ങിക്കോട്ടെ.... കാവ്യാ ചോദിച്ചു
വേണ്ടാ.... ഞാൻ വരാം.... ഒന്നിച്ചു പോകാം...
ബിസി ആണെങ്കിൽ വരേണ്ടാടാ.... ഞാൻ പൊക്കോളാം.... കാവ്യാ പറഞ്ഞു
എത്ര ബിസി ആണെങ്കിലും തന്നെ കാണാതെ എങ്ങിനെയാ പോകുക.... ഞാൻ പറഞ്ഞു
ചുമ്മാ ഒലിപ്പിക്കല്ലേ ചെക്കാ.....
💬 Comments
View all comments