0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 2 [SAMI]

Author : SAMI Read All Parts 47.3K

ഒന്നും പറയാതെ ഇറങ്ങി പോയതിൽ എനിക്ക് എന്തോ ഒരു പന്തികേട് തോന്നി....

രാധിക ചേച്ചി വന്നതും ഞാൻ ജൂലി ചേച്ചി എന്തെങ്കിലും പറഞ്ഞോ എന്ന് അറിയുന്നതിന് വേണ്ടി ജൂലി ചേച്ചിയെ പറ്റി ചോദിച്ചു....

ജൂലി ചേച്ചി ഇന്ന് ലീവ് ആണെന്നും എവിടെയോ പോകുകയാണെന്നും പറഞ്ഞു....

ഇന്നിനി ജൂലി ചേച്ചി വരില്ലെങ്കിലും മനസിന് ഒരു സമാധാനം ഇല്ലാതെ ആയി... ലക്ഷ്മി ആണെങ്കിൽ എന്നോട് കട്ട കലിപ്പും ആയി അതിൽ പിന്നെ വൈകുനേരം വരെ എന്നോട് മിണ്ടിയിട്ടില്ല...

ഞാൻ വിപിനെ വിളിച്ചു കാര്യം പറഞ്ഞു... വൈകുന്നേരം കോളേജിലേക്ക് ഇല്ലെന്നും പറഞ്ഞു

വൈകുന്നേരം ആയപോളെക്കും ലക്ഷ്‌മി ആകെ വല്ലാതെ ആയിരിക്കുന്നു.... അവൾ എന്നോട് ഒന്നും പറയാതെ ഓഫീസിൽ നിന്നും ഇറങ്ങി....

പിറ്റേ ദിവസം അവൾ ഓഫീസിലേക്ക് വന്നില്ല... ഞാനും കുറച്ച് നേരം വൈകിയാണ് വന്നത്.... രാധിക ചേച്ചി ഉള്ളത് കൊണ്ടാണെന്ന് തോനുന്നു ജൂലി ചേച്ചി എന്നോട് ഇന്നലെ നടന്ന സംഭവത്തെ പറ്റി ഒന്നും പറഞ്ഞില്ല...  അതുപോലെ എന്നെ മൈൻഡ് ചെയ്യുന്നുമില്ല...

ഓഫീസിൽ ആകെ ഒരു വല്ലാത്ത അവസ്ഥ ആയി...

ലക്ഷ്മി ഒരാഴ്ച ആയിട്ടും ഓഫീസിലേക്ക് വന്നില്ല.... ഞാൻ വിളിച്ചിട്ട് അവൾ ഫോൺ എടുക്കുന്നുമില്ല...

അല്ലെങ്കിലും പെണ്ണുങ്ങൾക്ക് മറ്റൊരു പെണ്ണിന്റെ മുൻപിൽ മോശക്കാരി ആയെന്ന് തോന്നിയാൽ വല്ലാത്തൊരു ഫീലിംഗ് ആണ്,....

ഒരാഴ്ച ആയിട്ടും കാണാതായപ്പോൾ സർ ലക്ഷ്മിയെ വിളിച്ചു വരാത്തതിന്റെ കാരണം ചോദിച്ചപ്പോൾ അവൾ എന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞു  ഇനി വരുന്നില്ലെന്ന് പറഞ്ഞു

അത് കേട്ടതോടെ എനിക്ക് ആകെ മൂഡ് ഓഫ് ആയി...

ജൂലി ചേച്ചിയോട് എനിക്ക് വല്ലാത്ത ഒരു ദേഷ്യം ആണ്

💬 Comments

View all comments