0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6 [SAMI]

Author : SAMI Read All Parts 6554

ഞാൻ കാവ്യയുടെ അടുത്തേക്ക് പോയി അവളുടെ അടുത്തായി ഇരുന്നു....

എന്ത് പറ്റിയടോ ? ഞാൻ ചോദിച്ചു

ഒന്നുമില്ല... അവൾ റഫ് ആയി പറഞ്ഞു

വഴക്കിട്ടോ വിപിനുമായിട്ട്.... ഞാൻ ചോദിച്ചു

ഹ്മ്മ്....  അവൾ ഒന്ന് മൂളി

എന്താ കാരണം.....

അവൻ ഇപ്പൊ പഴയപോലെ ഒന്നും അല്ലാ.... എന്നെ ശ്രദ്ധിക്കാനോ എന്നോട് സംസാരിക്കാനോ ഒന്നും അവന് ഇപ്പൊ നേരമില്ല.... വീട്ടിൽ ഉള്ള സമയം  ഫുൾടൈം ഫോണിൽ വീഡിയോ ഉം കണ്ട് ഇരിപ്പാ....

എന്ത് വീഡിയോ ?

ആവോ കുറെ കറിന്റെയും ലോറിയുടെയും ഒക്കെ.....

ഓ അതാണോ.... ഞാൻ വിചാരിച്ചു മറ്റേത് ആണെന്ന്

ഒന്ന് പോയെ തമാശ പറയാതെ.... അവൾ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു

താൻ അതിനു എന്നോട് ദേഷ്യപ്പെടല്ലേ.....

ഹ്മ്മ് ഞാൻ ഇപ്പൊ ബാംഗ്ലൂരിന് വന്നത് തന്നെ ശരിയയായില്ലെന്നാ തോന്നുന്നത്.....

അതെന്താടോ ? ഞാൻ ഒക്കെ തന്നെ ഇത്ര സപ്പോർട് ചെയ്തത് അപ്പോ വെറുതെ ആയോ.....

അങ്ങിനെ അല്ലടാ..... നീ എന്നെ ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ട്..... അതൊന്നും മറക്കാൻ പറ്റില്ല.... പക്ഷേ ഞാൻ ഇവിടെക്ക് വന്നത് തന്നെ അവൻ ഇവിടെ ഉള്ളത് കൊണ്ടല്ലേ.... എന്നിട് ഇപ്പൊ അവൻ എന്നെ അവോയ്ഡ് ചെയ്യുന്നത് പോലെ തോന്നുമ്പോൾ എന്തോ പോലെ.....

താൻ എന്താ അവന് വേണ്ടിയാണോ ജീവിക്കുന്നത്.. ? അവൻ ഒന്ന് മിണ്ടാതെ ആയാൽ ഇങ്ങനെ തളർന്നു പോകാൻ.... തനിക്ക് ഒരു ജോലിയൊക്കെ ചെയ്ത് സ്വന്തം കാലിൽ നിൽക്കണം എന്നൊന്നും ഇല്ലേ ? തന്റെ ഭാവിയെ പറ്റി തനിക്ക് ഒരു സ്വപ്നവും ഇല്ലേ ? അല്ലാതെ എല്ലാ കാലവും അവന്റെ കൂടെ ഇങ്ങനെ

💬 Comments

View all comments