പ്രിയതമ [Rahul]

📝 Ongoing

👁 157543 views ❤ 395 likes 💬 17 comments

പ്രിയതമ
Priyathama | Author : Rahul

ജീവിതത്തിൽ അതി പ്രധാനം എന്ന് ഞാൻ കരുതുന്ന മൂന്ന് വർഷങ്ങൾ.
സ്കൂൾ കാലഘട്ടം മുതൽ കൂടെ ഉണ്ടായിരുന്നു അവള്..
എന്നാല് ഇന്ന് ഓർമകളുടെ തീരത്ത് ഞാൻ തനിച്ചാണ്.
പ്ലസ് ടു പഠന കാലം മുതൽ ആണ് ആദ്യമായി അവളോട് ഉള്ള പ്രണയം ആരംഭിക്കുന്നത്.
തുടർന്ന് വന്ന മൂന്ന് വർഷങ്ങൾ ഞങൾ ഒരുമിച്ച് ആയിരുന്നു...
നാലാം വർഷത്തിന്റെ ആദ്യത്തോടെ അ ബന്ധം ആദ്യം ഭാഗികമായും പിന്നീട് പൂർണമായും തകർന്നു.
കാരണങ്ങൾ എല്ലാം തികച്ചും വ്യക്തിപരം ആയതിനാൽ എഴുതുന്നില്ല.

വിവാഹം മാത്രം സ്വപ്നം കണ്ടൂ നടന്നിരുന്ന അ കാലത്ത്, സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ പ്ലസ് ടൂ കഴിഞ്ഞ ഉടനെ ഇഷ്ടപെട്ട ജോലി ആയ ഗ്രാഫിക് ഡിസൈനിംഗ് പഠിച്ചു.
ആറുമാസത്തിനുള്ളിൽ ജോലി നേടി ചെന്നൈ യിലേക്ക് പോവേണ്ടി വന്നു.

ആദ്യ കാലങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു.
അനിയന്ത്രിതമായ ജോലി സമയം, വർക് പ്രഷർ തുടങ്ങിയവയിൽ നിന്നുള്ള ഏക ആശ്വാസം അവളോട് സംസാരിക്കുന്ന ഏതാനും മണിക്കൂറുകൾ ആണെന്ന് തോന്നി..

പിന്നീട് പലപ്പോളും സംസാരിക്കാൻ അവസരം കിട്ടിയിട്ടും അത് അനാവശ്യമായി നഷ്ടപ്പെടുത്തിയത് ഓർത്തു ഇന്ന് ഞാൻ ദുഖിക്കുന്നു.

ഒരേ പ്രായം ആയിരുന്നെങ്കിലും എന്നെക്കാളും ഒരുപാട് പക്വത ഉള്ളവൾ ആയിരുന്നു അവള്.
പലപ്പോഴും ഞാൻ എടുക്കുന്ന മണ്ടൻ തീരുമാനങ്ങൾ തിരുത്തി തരുന്നതും അതിലും കുറച്ചുകൂടി വ്യക്തമായ മറ്റൊരു വഴി പറഞ്ഞു തരുന്നതും അവള് ആയിരുന്നു

📚 Chapters

1 published

Related Stories

💬 Comments

View all comments