Chapter Title : പ്രോഗ്രസ്സ് റിപ്പോര്‍ട്ട് 6
അവനുണ്ട്. മമ്മി അതൊന്നും ശ്രദ്ധിക്കാതെ അവന്‍റെ അടുത്ത് തന്നെ ഇരിക്കുന്നു. “ജെബിനെ കുറച്ചു വെള്ളം വേണം” എന്നെ വീണ്ടും അവിടെ നിന്നും മാറ്റാനാണ് അവന്‍ അത് പറഞ്ഞത് എന്ന് മനസ്സിലായി. അവന്‍റെ നോട്ടം കണ്ടപ്പോള്‍ അവന്‍ എന്നെ കളിയാക്കി ചിരിക്കുന്ന പോലെ എനിക്ക് തോന്നി. എനിക്കവനെ കൊല്ലാനുള്ള ദേഷ്യമുണ്ടായി. ഞാന്‍ പെട്ടെന്ന് പോയി വെള്ളം കൊണ്ട് വന്നു അവനു കൊടുത്തു. പെട്ടെന്ന് തിരിച്ചു വന്നതുകാരണം അവനു ദേഷ്യം വന്നു. അവന്‍ ഫിസിക്സ് ചോദ്യപേപ്പര്‍ എടുത്തു വായിച്ചിട്ട് എന്നോട് ചോദ്യം ചോദിയ്ക്കാന്‍ തുടങ്ങി. എനിക്ക് അതിന്റെ ഉത്തരം അറിയില്ലെന്നു മമ്മിക്കു അറിയാവുനത് കൊണ്ട് മമ്മി പെട്ടെന്ന് ഇടയ്ക്കു കയറി വിഷയം മാറ്റി. അവന്‍ നിര്‍ത്താതെ മമ്മിയോടു കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സമയം മമ്മി അവന്‍റെ അടുത്ത് ഇരുത്തുക ആണവന്റെ ലക്ഷ്യം. പാവം മമ്മി. അവന്‍റെ കെണിയില്‍ പെട്ട് പോയി. “ആന്റിക്ക് ഫേസ്ബുക്ക് ഐഡിയുണ്ടോ ? മമ്മിയുടെ ഫോട്ടോകള്‍ കാണാന്‍ വേണ്ടി ആണ് അവന്‍ അത് ചോദിച്ചത് എന്നെനിക്കറിയാം. ഞാന്‍ ഇതുപോലെ എത്ര പേരുടെ ഫോട്ടോകള്‍ നോക്കിയതാണ്. കര്‍ത്താവേ മമ്മി അവനെ ഫ്രണ്ട് ആക്കല്ലേ എന്ന് ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു. “എനിക്ക് ഫേസ്ബുക്ക് ഉണ്ട് ബട്ട് അതിന്‍റെ പാസ്സ്‌വേര്‍ഡ് മറന്നു പോയി. ഇപ്പോള്‍ ഓപ്പണ്‍ ആക്കാറില്ല” എന്ന് മമ്മി മറുപടി പറഞ്ഞു. ഹോ കര്‍ത്താവു എന്നെ കൈവെടിഞ്ഞിട്ടില്ല. മമ്മി കള്ളം പറഞ്ഞതാണെന്ന് എനിക്കറിയാം കാരണം ഇന്നലെയും കൂടി മമ്മി ഫേസ്ബുക്ക് നോക്കുന്നത് ഞാന്‍ കണ്ടിരുന്നു. മമ്മി എന്നെയും ആഡ് ചെയ്തില്ല.
ആന്റിയുടെ പ്രൊഫൈല്‍ നേം എന്താണ് ? ജിന്‍സി
💬 Comments
View all comments