0%

Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]

Author : Hyder Marakkar Read All Parts 1855
എനിക്ക് പോവണം...”. ഞാൻ ഉറക്കെ വിളിച്ച് പറഞ്ഞതും എന്തോ പറഞ്ഞിട്ട് വേഗം ഫോൺ വെച്ച് അവൾ എനിക്ക് കൊണ്ടുവന്ന് തന്നു... “ഡ്രസ്സ്‌ വാങ്ങിയിട്ട് ബാക്കി പൈസയ്ക്ക് ഫോണും റീചാർജ് ചെയ്തോ...... എന്റെ ഫോൺ ഇങ്ങനെ യൂസ് ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല....” അതും പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു, പെട്ടെന്ന് എന്തോ തോന്നി ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന യാമിനിയെ ആണ് കണ്ടത്, സാധാരണ രീതിയിൽ എനിക്ക് ദേഷ്യം പിടിക്കുകയാണ് വേണ്ടത്.... അതാണ് പതിവ്, പക്ഷെ പെട്ടെന്ന് അവളുടെ മുഖത്തെ ഭാവങ്ങൾ കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്...... പക്ഷെ ചിരിച്ചില്ല, കഷ്ടപ്പെട്ട് ചിരി അടക്കി അവളെ ഒന്ന് തറപ്പിച്ച് നോക്കിയിട്ട് ഞാൻ ഇറങ്ങി.... ### ബസ് കയറി രമേശേട്ടൻ പറഞ്ഞ സ്റ്റോപ്പിൽ ഇറങ്ങി പുള്ളി പറഞ്ഞു തന്ന ഊഹം വച്ച് നടന്നു ഞാൻ ഒരു വലിയ കൊട്ടാരം പോലെ തോന്നിക്കുന്ന ഇരുന്നില്ല വീടിന്റെ മുനിൽ എത്തി, ഇത് തന്നെ ആവാനാണ് സാധ്യത........ ഏകദേശം എന്റെ വീടിന്റെ അത്ര തന്നെ വലുപ്പമുണ്ട്, ഛെ..... അതിന് ആ ഒറ്റ മുറിയല്ലേ എന്റെ വീട്.... “മ്മ്....... ആരാ....... എന്താ കാര്യം??” പടിവാതിലിന് മുനിൽ വെച്ച് ഒരു മധ്യവയസ്ക്കനായ സെക്യൂരിറ്റി എന്നെ തടഞ്ഞു.... “ചേട്ടാ ഈ രാഘവൻ എന്ന് പറയുന്ന ആളുടെ വീട്??” “ആഹ് അതെ ഇത് തന്നെ...... എന്താ കാര്യം??” “ഇവിടെ ഡ്രൈവറുടെ ആവശ്യം ഉണ്ടെന്ന് പറഞ്ഞിരുന്നു, ഇന്ന് വരാൻ പറഞ്ഞു” “ഓ ഡ്രൈവർ ആയിരുന്നോ....” ഒരു പുച്ഛത്തോടെ അതും പറഞ്ഞിട്ട് അയാൾ ഗേറ്റ് തുറന്ന് തന്നു, എന്താ ഇയാൾക്ക് ഇത്ര പുച്ഛം....... ഇത്ര സുന്ദരനായ ഡ്രൈവറെ ഇതുവരെ കണ്ടിട്ടില്ലേ... ഞാൻ അയാളെ നോക്കി നല്ലൊരു ചിരിയും ചിരിച്ചിട്ട് ഉള്ളിലേക്ക് നടന്നു...... ശ്യോ..... ഗേറ്റിന്റെ അവിടെ നിന്ന് വീട്ടിലേക്ക് നടന്ന തന്നെ വേറെ വ്യായാമം ഒന്നും ചെയ്യണ്ട ആവശ്യമില്ല.... അങ്ങനെ ആ വല്യ വീടിന് മുനിൽ എത്തി, കോളിങ് ബെൽ അടിച്ചു..... ബെൽ അടിച്ചിട്ട് ഒന്ന് ചുറ്റും കണ്ണോടിക്കുമ്പോഴേക്കും ആ വലിയ വാതിൽ എനിക്ക് മുനിൽ തുറക്കപ്പെട്ടു......
ഒരു പെണ്ണാണ്

💬 Comments

View all comments