Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
അവള് നിന്നെ പറ്റി വല പരാതിയും പറയുന്നത് എങ്ങാനും ഞാൻ കേട്ടാൽ....... പിന്നെ ഒന്നുമില്ല, നല്ല ചൂട് ചട്ടുകം എടുത്ത് ചന്തിക്ക് വച്ച് തരും......... ചെറുപ്പത്തിലേ അതൊന്നും ചെയ്യാതെ കൊഞ്ചിച്ചത് കൊണ്ടാണ് നീ ഇങ്ങനെ വഷളായി പോവുന്നത്....ഹാാാ...”
മേരി നല്ല കലിപ്പ് മോഡിൽ ആണ്, അതിന് യാമിനി അകത്തുന്നു തിരി കൊളുത്തി വിട്ടതാണ്..... മേരി ഒന്ന് പോയിട്ട് വേണം പെണ്ണിനെ ഒന്ന് വിരട്ടാൻ.
“മ്മ........”
ഞാൻ ഒന്നും പറയാതെ എല്ലാം കേട്ടു നിന്ന് മൂളി, അതാണ് സേഫ്.
“മോനു.........”
എന്റെ താടിക്ക് പിടിച്ച് ഉയർത്തി കൊണ്ട് മേരി വാത്സല്യത്തോടെ വിളിച്ചു, അത് ശരിക്കും ഉള്ളിൽ തട്ടിയുള്ള വിളിയായിരുന്നു.
“മ്മ്......എന്ത് പറ്റി മേരി??”
മേരിയുടെ വിഷമം നിറഞ്ഞ മുഖഭാവം കണ്ട് സംശയത്തോടെ ഞാൻ ചോദിച്ചു.
“നീ ഹാപ്പി അല്ലേ??”
“പിന്നെ അല്ലാതെ....... എന്റെ മേരി അടുത്തില്ല എന്ന വിഷമം മാത്രമേ തത്കാലം ഉള്ളു, ട്ടോ...”
ഞാൻ പെട്ടെന്ന് ചിരിച്ചുകൊണ്ട് മേരിയുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു, ഞാൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ പിന്നെ എന്റെ മേരിക്ക് ഒരു സമാധാനവും ഉണ്ടാവില്ല എന്ന് എനിക്ക് നല്ല പോലെ അറിയാം.
“അത് കേട്ട മതി മോനു...... എന്റെ കൊച്ചിന് നല്ലതേ വരൂ, എന്നോട് പറയാതെ ഇങ്ങനെ ഒക്കെ ഒപ്പിച്ചു വെച്ചതിൽ ആദ്യം അമ്മച്ചിക്ക് കുറച്ച് വിഷമം തോന്നി, പക്ഷെ ഇന്ന് അവളെ കണ്ടതോടെ ആ വിഷമം ഇല്ലാതായി..... ഇതിലും നല്ലൊരു കുട്ടിയെ എനിക്ക് എന്റെ കൊച്ചിന് വേണ്ടി കണ്ടുപിടിക്കാൻ കഴിയില്ല,
ഒരുപാട് സന്തോഷമായി, പിന്നെ ഇഷ്ടപ്പെട്ടുന്ന ആളെ കല്യാണം കഴിക്കാൻ കഴിയുക എന്ന്
💬 Comments
View all comments