0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.3K
എവിടെ പോയി പറക്കാനാണ്, സൊ അതും ഒഴിവാക്കി. എന്നാലും മേരി ഉണ്ടാക്കി തരുമ്പോൾ ഇഞ്ചിയുടെയും കുരുമുളകിന്ടെയും ആ പിടുത്തം ഉണ്ടാവാറുണ്ടെങ്കിലും ഒരു ടേസ്റ്റ് ഒക്കെ കാണും.... അയ്യോ.......... വെറുതെ അല്ല, ശർക്കര ഇടാൻ മറന്നുപോയി... അവളെ നോക്കിയപ്പോൾ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ഞാൻ കൊടുത്ത ചുക്കും കുരുമുളകും ഇട്ട വെള്ളം കുടിച്ച് ഇറക്കുകയാണ്. എനിക്ക് ചിരിക്കണോ കരയണോ എന്ന് അറിയുന്നില്ല... “അതേ..... കുടിക്കാൻ പറ്റുന്നുണ്ടോ, അതിൽ ശർക്കര ഇടാൻ മറന്നുപോയി” “ഞാൻ എങ്ങനെ കട്ടിലിൽ എത്തി??” എന്റെ ചോദ്യത്തിന് പകരം കുടിച്ചു കഴിഞ്ഞ കപ്പ് കാണിച്ച് തന്ന ശേഷം അവൾ അത് ചോദിച്ചപ്പോൾ ഒരു നിമിഷം എന്ത്‌ പറയുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാൻ.
“അത് പിന്നെ...... വിളിച്ചിട്ട് താൻ എഴുന്നേറ്റില്ല..... അപ്പൊ ഞാൻ എടുത്ത് കിടത്തി...... താഴെ തണുപ്പിൽ കിടന്നാൽ പനി കൂടും എന്ന് കരുതി..........” ഞാൻ അത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു തിളക്കം കണ്ടു, പക്ഷെ പെട്ടെന്ന് തന്നെ അത് മാറി ഒരുമാതിരി ആക്കിയ ചിരിയായി മാറി. ആ കോണച്ച ചിരി എനിക്ക് തീരെ ഇഷ്ടമായില്ല, ഉച്ചയ്ക്ക് മേരി എന്നെ പുച്ഛിച്ചു തള്ളുമ്പോഴും പെണ്ണിന്റെ മുഖത്ത് ഇതേ ചിരിയായിരുന്നു... തത്കാലം പനി ആയതുകൊണ്ട് ക്ഷമിക്കാം... “കിടന്നോ....... ഒന്ന് ഉറങ്ങി ഉണരുമ്പോഴേക്കും പനി ഒക്കെ പറപറക്കും, അതിനുള്ള എല്ലാ സെറ്റപ്പും ചെയ്തിട്ടുണ്ട്” അവളെ കയ്യിൽ നിന്ന് കപ്പും വാങ്ങിയിട്ട് ഞാൻ പറഞ്ഞപ്പോൾ അനുസരണയോടെ അവൾ കിടന്നു... ഞാൻ നേരെ കപ്പും ആയിട്ട് അടുക്കളയിലേക്ക് ചെന്നു.... അവൾ ഇങ്ങനെ പനി പിടിച്ച് കിടക്കുമ്പോൾ ചൂട് പകർന്നുകൊണ്ട്

💬 Comments

View all comments