Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
പക്ഷെ അന്ന് ടോണിയെ കണ്ടപ്പോൾ വീണ്ടും പഴയത് ഒക്കെ ഓർത്തു കാണും..............
എന്താ ചിരിക്കുന്നേ??”
കഥ പറയുന്നതും കേട്ട് ഞാൻ ചിരിക്കുന്നത് കണ്ട് അവൾ ഗൗരവത്തിൽ ചോദിച്ചു...
“ഏയ്........... മേരിക്ക് പണ്ട് ഒരു റിലേഷൻ ഉണ്ടായിരുന്നു എന്നറിയാം, പക്ഷെ അത് തന്റെ അച്ഛൻ ആയിരുന്നോ..... ഹ..... ഹ...”
“അതെ ചേട്ടാ........ എനിക്ക് പിറക്കാതെ പോയ എന്റെ ചേട്ടൻ....”
നാടകത്തിൽ ഒക്കെ ഡയലോഗ് പറയുന്ന പോലെയാണ് അവൾ അത് പറഞ്ഞത്, ഞാൻ അത് കേട്ട് ചിരിച്ചുപോയി....... അവളും എന്റെ കൂടെ കൂടി ചിരിക്കാൻ തുടങ്ങി...
“ഹോ നമുക്ക് തമാശ, എന്റെ അച്ഛൻ പാവം ഒരുപാട് വിഷമിച്ചിട്ടുണ്ടാവും”
കുറച്ചു നേരം കഴിഞ്ഞ് ചിരി നിർത്തിയിട്ട് അവൾ പറഞ്ഞു.
“ഓ എന്റെ മേരിയും കുറെ വിഷമിച്ചിട്ടുണ്ടാവും, ഇപ്പോഴും പഴയ പ്രണയകഥ പറഞ്ഞാൽ മേരിയുടെ മുഖം മാറും”
“ടോണി അമ്മച്ചിയെ പേരാണോ വിളിക്കാറ്??”...
“മ്മ്.......”
ഞാൻ അതെ എന്ന് മൂളി“എനിക്ക് ഒന്ന് കാണണമായിരുന്നു അമ്മച്ചിയെ”
“ഓ അതിനെന്താ കാണിച്ചു തരാല്ലോ.......”
“ഞാൻ എന്റെ അമ്മയെ കണ്ടിട്ടില്ല, ടോണിന്റെ അമ്മച്ചിയുമായി എന്തോ സമാനത തോന്നിയത് കൊണ്ടാണ് അച്ഛൻ എന്റെ അമ്മയെ കല്യാണം കഴിച്ചതെന്ന് ദേവൻ അങ്കിൾ പറഞ്ഞിരുന്നു...... അതാ എനിക്ക്................ അമ്മച്ചിയെ കാണാൻ കൊതിയാവാ”
അവൾ ചിരിച്ച് കൊണ്ടാണ് അത് പറഞ്ഞതെങ്കിലും എനിക്ക് അത് ശരിക്കും ഫീൽ ചെയ്തു.
“എന്ന എന്റെ മേരിനെ താൻ അങ്ങ് എടുത്തോ..... സ്വന്തമായിട്ട്”
“തന്ന് കഴിഞ്ഞ പിന്നെ തിരിച്ച് ചോദിക്കരുത് കേട്ടോ.... ഞാൻ തരൂല്ല”
“ഓ സാരമില്ല എടുത്തോ, എന്നെ ഇടയ്ക്ക് കാണാൻ സമ്മതിച്ച മതി....”
ഞാൻ അത്
💬 Comments
View all comments