0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.4K
ഒരു പിടുത്തവും ഇല്ല... “അഹമ്മ്....... അഹമ്മ്.......” പുറകിൽ പോയി നിന്ന് ഞാൻ ഒന്ന് ഉണ്ടാക്കി ചുമച്ചു നോക്കിയെങ്കിലും അവൾ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ ചെയ്യുന്ന പണിയിൽ പൂർണ്ണ ശ്രദ്ധയും കൊടുത്തു.... ഈ ടോണി മാത്യൂസ് തെക്കേപറമ്പിൽ അങ്ങനെ തോറ്റ് ഓടാൻ വന്നതല്ല മോളെ, നിന്നെ കൊണ്ട് സംസാരിപ്പിച്ചിട്ടേ ഇനി മറ്റെന്ത് പരിപാടിയും ഉള്ളു.... പുറം തിരിഞ്ഞ് നിന്ന് പച്ചക്കറികൾ അരിയുന്നത് കാണുമ്പോൾ ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ പുറകിലൂടെ പോയി കെട്ടിപ്പിടിക്കാൻ തോന്നുന്നു, പക്ഷെ പാടില്ല.... എനിക്ക് തോന്നി തുടങ്ങിയ പോലെ അവൾക്ക് എന്നോട് ഒന്നും തോന്നിയിട്ട് ഇല്ലെങ്കിലോ...... മൊത്തത്തിൽ ബോറാവും.. “പനി മാറിയോ??” എവിടെ, നോ റിപ്ലൈ.... തിരിഞ്ഞ് നോക്കിയത് പോലുമില്ല... പക്ഷെ പനി ഒക്കെ മാറി ആള് സെറ്റ് ആയിട്ടുണ്ടെന്ന് കണ്ടാൽ അറിയാം “വിശക്കുന്നു........”
അത് പറഞ്ഞപ്പോൾ അരിഞ്ഞുകൊണ്ട് ഇരുന്ന സവാളയും ക്യാരറ്റും എല്ലാം അവിടെ ഇട്ട് അടുത്ത് മൂടി വച്ചിരുന്ന പാത്രങ്ങളും എടുത്ത് എന്നെ മറിക്കടന്ന്‌ അവൾ ടേബിളിൽ കൊണ്ടുപോയി വെച്ചു, പക്ഷെ എന്റെ മുഖത്തേക്ക് മാത്രം നോക്കുന്നില്ല.... വീണ്ടും തിരിച്ച് അടുക്കളയിൽ വന്ന് ഒരു പ്ലേറ്റും കഴുകി മേശപ്പുറത് കൊണ്ടുപോയി വച്ച ശേഷം എന്നെ ഒരു നോട്ടം നോക്കിയിട്ട് തിരിച്ചുപോയി സവാള അരിയാൻ തുടങ്ങി...... മുഖം ഇപ്പോഴും കടന്നല് കുത്തിയ പോലെ ആണ്.ഇനി ഇത് ഇങ്ങനെ വിട്ടാൽ ശരിയാവില്ല, രാവിലെ ഞാൻ ചൂടാവേണ്ട കാര്യം ഇല്ലായിരുന്നു, വേണമെങ്കിൽ ഒരു സോറി പറയാം...... ഞാൻ അങ്ങനെ ആരോടും സോറി പറയാറില്ല, പക്ഷെ ഇവളെ കൈവിട്ട് പോകുമോ എന്നൊരു ഭയം എന്റെ

💬 Comments

View all comments