0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.4K
ജീവിതകാലം മുഴുവൻ എന്റെ പെണ്ണായി..... നമുക്ക് ഒരുമിച്ച് ജീവിക്കാം, ഓരോ കുഞ്ഞു കുഞ്ഞ് ആഗ്രഹങ്ങളും നിറവേറ്റി....... ദേ ഇങ്ങോട്ട് നോക്കിയേ” ഇത്രയും പറഞ്ഞുകൊണ്ട് അവസാനം എന്റെ നെഞ്ചിൽ നിന്നും അടർത്തി മുഖം പിടിച്ച് ഉയർത്തുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുകയാണ്... “അതെ........ ഞാൻ മേരിക്ക് വാക്ക് കൊടുത്തതാണ് എന്റെ പെണ്ണിനെ ഇനി കരയാൻ സമ്മതിക്കില്ല എന്ന്, ആ വാക്ക് എനിക്ക് മരണം വരെ കാത്ത് സൂക്ഷിക്കണം.... . അതുകൊണ്ട് ഇനി എന്റെ മീനൂസ് കരയരുത്”
അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു... അപ്പോഴേക്കും അവൾ എന്നെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു....... ഞാൻ ഇത്രയും നേരം എന്നാൽ കഴിയും വിധം പ്രണയാത്മകമായി പറയാൻ ശ്രമിച്ചതിനെല്ലാം അവൾ ആ ഒരു ആലിംഗനത്തിലൂടെ മറുപടി തന്നു... . ശക്തമായ മറുപടി. ഞാൻ തിരിച്ചും കെട്ടിപ്പിടിച്ചു, ഇറുക്കി തന്നെ...... കാറ്റിനെ പോലും ഇടയിൽ കയറാൻ അനുവദിക്കാതെ ഞങ്ങൾ കെട്ടിപ്പിടിച്ച് ഒന്നായി നിന്നു....... ഒരുപാട് നേരം..........“പിണക്കം മാറിയോ??” ഒരുപാട് നേരത്തെ ആലിംഗനത്തിന് ശേഷം അകന്ന് മാറി തല താഴ്ത്തി നിന്ന യാമിനിയെ, അല്ല എന്റെ മീനുവിനെ താടിക്ക് പിടിച്ച് മുഖം ഉയർത്തികൊണ്ട് ഞാൻ ചോദിച്ചു.“എന്താ ഒന്നും മിണ്ടാതെ, ദേഷ്യം മാറിയില്ലേ...... ഞാൻ സോറി പറഞ്ഞില്ലേ” ഒന്നും മിണ്ടാതെ എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട് ഞാൻ പറഞ്ഞു.“ഞാൻ അതിന് പിണങ്ങിയില്ല ല്ലോ...” അവൾ മെല്ലെ പറഞ്ഞു... “എന്നിട്ടാണോ മോന്ത കാറ്റടിച്ച് വീർപ്പിച്ച പന്ത് പോലെ ആക്കി നടന്നത്??” “അത് ഞാൻ പിന്നെ............ എനിക്ക്...... ....” “ഏയ് ഒന്നും പറയണ്ട, എന്നെ ഇഷ്ടമാണെന്ന് ഒരുവട്ടം പറഞ്ഞ

💬 Comments

View all comments