0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.5K
കഴിയില്ല, അത്രയ്ക്ക് പുണ്യാളൻ ഒന്നും അല്ല ഞാൻ. അവന്റെ സ്നേഹത്തോടെ ഉള്ള ഭീഷണിക്ക് മറുപടിയായി ഞാൻ വെറുതെ ഒന്ന് ചിരിച്ചു, കാരണം എനിക്ക് നല്ല ഉറപ്പുണ്ട് എന്തൊക്കെ വന്നാലും അവരോട് എനിക്ക് ക്ഷമിക്കാൻ കഴിയില്ല എന്ന്... “അല്ല എന്നിട്ട് പറ, എന്തായിരുന്നു അയാളുടെ വരവിന്റെ പിന്നിലെ നിഗൂഡ രഹസ്യം??” “ഞാൻ പറഞ്ഞിരുന്നില്ലേ പുള്ളിയുടെ മോളെ പറ്റി...” “അയാളെ മോള് കൊള്ളാം എന്ന് നീ പറഞ്ഞത് ഞാൻ ഓർക്കുന്നു, വല്ലാതെ ഓർക്കുന്നു” ഞാൻ പറഞ്ഞ് തുടങ്ങിയപ്പോൾ വിഷ്ണു ഇടയ്ക്ക് കയറി പറഞ്ഞു... “ഹാ...... പറയുന്നത് കേൾക്ക് മൈരേ..” “ഓ ശരി, എന്ന സാറ് പറ” “ആഹ്, പുള്ളിയുടെ മോള്...... ചൈതന്യ, അവൾ ഒപ്പിച്ച പണിയാണ്.... അന്നത്തെ ആ സീനിന് ശേഷം അവള് പുള്ളിയോട് മിണ്ടിയില്ല, എന്നോട് വന്ന് സോറി പറഞ്ഞാലേ മിണ്ടൂ എന്ന് പറഞ്ഞത് കൊണ്ടാണ് പുള്ളി വന്ന് സോറി പറഞ്ഞത്..” “ആഹാ...... അതാണ്...... മക്കൾ ആയാൽ അങ്ങനെ വേണം, അത് പൊളിച്ച്”
“അത് കഴിഞ്ഞ് അവൾക്ക് എന്നോട് നേരിട്ട് സംസാരിക്കണം എന്ന് പറഞ്ഞിട്ട് ഞാൻ പോയി അവളെ കണ്ടു....” “ഏഹ് എന്തിന്?? എവിടെ പോയി??” ഒന്ന് ഞെട്ടിയ ശേഷം വിഷ്ണു ചോദിച്ചു.... എത്രാമത്തെ പെഗ്ഗ് ആണെന്ന് ഓർമ്മയില്ല, എന്തായാലും ഞാൻ ഒന്നും കൂടി ഒഴിച്ച് അടിച്ചു.......... വിഷ്ണു ഞാൻ പെഗ്ഗ് അടിക്കുന്ന സമയത്ത് അക്ഷമനായി കാത്തിരുന്നു... “ആദ്യം കുറെ സോറി ഒക്കെ പറഞ്ഞു, പിന്നെ വേറെ ഒരു കാര്യം കൂടി പറഞ്ഞു” “എന്ത്??” ഞാൻ പറയുന്നതിന് ഇടയ്ക്ക് ക്ഷമ നശിച്ചുകൊണ്ട് വിഷ്ണു ചോദിച്ചു “നമ്മുടെ മേരിയുടെ പഴയ

💬 Comments

View all comments