Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
വിളിക്കാറ്....”
കുറച്ചു നേരം എന്റെ നെഞ്ചിൽ കിടന്ന ശേഷം കരച്ചിൽ അവസാനിപ്പിച്ചിട്ട് അവൾ പറഞ്ഞു...
അവളെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു, ഞാൻ എന്റെ മീനൂനെ ഒന്നൂടെ മുറുകെ കെട്ടിപ്പിടിച്ചു..... പൊതുവെ ആളുകൾ കരയുന്നത് കണ്ടാൽ എനിക്ക് വിഷമം വരും, ഇത് എന്റെ മീനു........ അവൾ വിഷമിക്കുന്നത് കാണുമ്പോൾ എന്റെ നെഞ്ച് പിടക്കുന്നു..... എന്ത് വില കൊടുത്തും അവളുടെ അച്ഛനെ ജയിലിൽ നിന്ന് ഇറക്കണം എന്ന് ഞാൻ തീരുമാനിച്ചു.
“ഉണ്ണിമായ പറഞ്ഞിരുന്നു...... അച്ഛൻ എങ്ങനെ ജയിലിൽ??”
ഒരുപാട് സമയത്തെ മൗനത്തിന് വിരാമം ഇട്ടുകൊണ്ട് ഞാൻ മടിച്ചു മടിച്ച് ചോദിച്ചു..
“മീരമ്മയുടെ ഏട്ടൻ മനോജ്, അയാളാണ് അച്ഛന് ഗൾഫിൽ പോവാനുള്ള വിസയും കാര്യങ്ങളും എല്ലാം ശരിയാക്കി കൊടുത്തത്, പക്ഷെ അവിടെ എത്തിയപ്പോഴാണ് അത് ഒരു തട്ടിപ്പ് ആയിരുന്നു എന്ന് മനസ്സിലായത്.... ഒരു സൂപ്പർ മാർക്കറ്റിൽ ആയിരുന്നു അച്ഛന് ജോലി എന്നാണ് പറഞ്ഞിരുന്നത്... അവിടെ എത്തിയപ്പോൾ ഒരു ഏജന്റ് പറഞ്ഞു അച്ഛന് ജോലി ശരിയായിരുന്ന സൂപ്പർ മാർക്കറ്റിന്റെ ഓണർ ഒരു കേസിൽ പെട്ട് ജയിലിൽ ആണ്, തല്കാലം മറ്റൊരു ജോലി ശരിയാകാമെന്ന്... പക്ഷെ അവര് ഒന്നും ചെയ്തില്ല..... അവസാനം അച്ഛന്റെ ഒരു പഴയ കൂട്ടുക്കാരൻ ദേവസ്യ അങ്കിൾ, പുള്ളി അവിടെ ദുബായിൽ ആണ്...... പുള്ളിയുടെ പരിചയത്തിൽ അച്ഛന് ഒരു ജോലി ശരിയാക്കി കൊടുത്തു.... അത് കഴിഞ്ഞ് ദേവസ്യ അങ്കിൾ പറഞ്ഞിട്ട് അച്ഛൻ ആ ഏജൻസിയുടെ പേരിൽ ഒരു കേസും കൊടുത്തു... അത് കഴിഞ്ഞാണ് അച്ഛനെ അവർ.................. കള്ള കേസിൽ കുടുക്കിയത് ആയിരുന്നു....... ദേവസ്യ അങ്കിൾ തന്നെ അച്ഛനെ ജയിലിൽ നിന്ന്
💬 Comments
View all comments