Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
ഞാൻ പറഞ്ഞു, ഹോ പെണ്ണിന്റെ മുഖം കാണണം.... സാഹചര്യം എതിരായി പോയി, അതുകൊണ്ട് ഉള്ള കലിപ്പ് മൊത്തം കടിച്ചു പിടിച്ച് നിൽക്കുകയാണ്....
“സോറി ശക്തിമാൻ.... സോറി ശക്തിമാൻ.... സോറി ശക്തിമാൻ..... സോറി ശക്തിമാൻ..............................................
നല്ല രസമുണ്ട് കാണാൻ....ഹ ഹ ഹ ഹാാാ
ഞാൻ കൈ കൊട്ടി ചിരിച്ചു, അതൊക്കെ കൂടി കണ്ടിട്ട് പല്ല് കടിച്ചു കൊണ്ടാണ് മീനു ഇപ്പോ സോറി ശക്തിമാൻ പറയുന്നത്, ഇനിയും നിന്ന് കറങ്ങിയ പെണ്ണ് തല കറങ്ങി വീഴാൻ സാധ്യതയുണ്ടെന്ന് തോന്നിയത് കൊണ്ട് ഞാൻ ആ ടാസ്കിന് ഫുള്സ്റ്റോപ്പ് ഇട്ടു
“ഇനി നേ ഇറക്കി കൊണ്ട....ന്റെ നല്ല ചോറും ചെമ്പാണ്...... ഹ്മ്മ്.....”
ടാസ്ക് അവസാനിച്ചതും ഒന്ന് തലയ്ക്ക് കൈ കൊടുത്ത് നിന്ന ശേഷം മീനു ചിണുങ്ങികൊണ്ട് പറഞ്ഞു, എനിക്ക് വേണ്ട എന്റർടൈൻമെന്റ് കിട്ടിയ സ്ഥിതിക്ക് ഇനിയും വെറുപ്പിക്കണ്ട എന്നു കരുതി ഞാൻ എന്റെ സഹധർമിണിയെ ഏണി ഇറങ്ങാൻ സഹായിക്കാൻ തീരുമാനിച്ചു...
“വാ.....”
മീനൂനെ വിളിച്ചുകൊണ്ട് ഞാൻ നടന്നു, ഞാൻ മുന്നിലും അവൾ പിന്നിലും ആയി നടക്കുന്നത് കൊണ്ടു തന്നെ അവൾ ഇപ്പോൾ പിന്നിൽ നിന്നും എന്നെ കൊഞ്ഞനം കുത്തുകയാകും എന്ന് മനസിലാക്കാൻ എനിക്ക് പിന്നിൽ ഒരു കണ്ണിന്റെ ആവശ്യം ഇല്ലായിരുന്നു, പെട്ടെന്ന് ഞാൻ തിരിഞ്ഞ് നോക്കിയതും പെണ്ണിന്റെ മുഖം കൊണ്ടുള്ള ഗോഷ്ഠി ഞാൻ കൃത്യമായി കാണുകയും ചെയ്തു...ഞാൻ ഒന്ന് കണ്ണുരുട്ടി നോക്കിയതും മീനു ഒരു ഫ്ലയിങ് കിസ്സ് തന്നുകൊണ്ട് എന്നെ ഒതുക്കി...
“ഒരുമിച്ച് ഇറങ്ങിയാലോ??”
“അയ്യടാ.... അതൊന്നും പറ്റൂല്ല, മോൻ ആദ്യം ഇറങ്ങീട്ട് ഈ ഏണി ഒന്ന് പിടിച്ച് തന്ന മതി.....”
എന്റെ അഭിപ്രായത്തിന് പുല്ലു വില്ല കല്പിച്ചു കൊണ്ട് മീനു പറഞ്ഞു, നല്ല ഐഡിയ ആയിരുന്നു രണ്ടാളും കൂടി ഒരുമിച്ച് ഇറങ്ങുന്നത്.....ഛെ, പെണ്ണിന് എന്റെ അത്ര ബുദ്ധി ഇല്ലാത്തത് കൊണ്ടാണ് വേണ്ടെന്ന് പറഞ്ഞത്... പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല, മീനു പറഞ്ഞത് അനുസരിച്ച് വേഗം ഏണി ഇറങ്ങി....
“അപ്പൊ ശരി......ഞാൻ പോവട്ടെ”
ഏണി ഇറങ്ങിയ ശേഷം ഞാൻ മീനുവിനെ നോക്കി കൈ വീശി കാണിച്ചുകൊണ്ട് പറഞ്ഞു
“ദേ തമാശ കളിക്കല്ലേ....... പ്ലീസ്
💬 Comments
View all comments