0%

Chapter Title : പുനർജന്മം 2 തങ്കിയും പാർവ്വതിയും [ഋഷി]

Author : ഋഷി Read All Parts 2K

തഴുകി...

ഡാ... അവൾ ചിരിച്ചു. നീയൊരു വേന്ദ്രനാണല്ലോടാ. അവളവന്റെ കൈ പിടിച്ചു മാറ്റി. ഇനി മോൻ കഴിക്കടാ...

ദോശയുമടിച്ച് ഏമ്പക്കമിട്ടവനെണീറ്റു. കൈ കഴുകി ഒന്നു മൂരി നിവർന്നു. പാർവ്വതി വന്നു. എന്റെ മോനെ ഒന്നു നല്ലപോലെ കാണാൻ കൂടി കിട്ടീല്ല. അവരവന്റെ കവിളിൽ തലോടി.

സാരമില്ലമ്മേ. ഞാനിവിടുണ്ടെന്നേ.. അവൻ ചിരിച്ചു.

ആഹാ! ഒരമ്മേം മോനും! വെച്ചു വെളമ്പാൻ ഞാനൊരുത്തി. ഒള്ള സ്നേഹമെല്ലാം കുഞ്ഞമ്മയ്ക്ക്! തങ്കി കളിമട്ടിലൊന്നു ചുണ്ടുകൾ കോട്ടി.

നീ പോടീ. അവനൊരു ചായ ഇട്ടു കൊടുക്കടീ. അവളുടെ ചെവിയിൽ ഒന്നു നുള്ളിയിട്ട് പാർവ്വതി പാത്രങ്ങൾ കഴുകിത്തുടങ്ങി.

ഉമ്മറത്ത് അരമതിലിൽ ചായയും കുടിച്ചിരുന്ന ഹരിയുടെ അടുത്ത് പാർവ്വതി വന്നിരുന്നു. നിനക്കിവിടെ ബോറടിച്ചു തുടങ്ങിക്കാണും അല്ലേടാ? അവർ ചോദിച്ചു.

അവനെന്താമ്മേ ഇവിടൊരു കൊറവ്! സമയത്ത് ആഹാരം കിട്ടണില്ലേ? അവന്റെ കയ്യിൽ നിന്നും ഒഴിഞ്ഞ കപ്പും വാങ്ങി പോണവഴിയിൽ തങ്കി അവന്റെ മുഷിഞ്ഞ ടീഷർട്ടും ഊരി വാങ്ങി. ഈ എല്ലൊക്കെ നീ പോണേനു മുമ്പു ഞങ്ങൾ മൂടിപ്പിക്കും. അവളവന്റെ വാരിയെല്ലിൽ വിരലോടിച്ചു. ഹരിയൊന്നു പുളഞ്ഞു

നീയവനെ വെറുതേ വിടടീ തങ്കീ. പാർവ്വതി കണ്ണുരുട്ടി.

ഹരി അവളുടെ ഇടുപ്പിലൊന്നു നുള്ളി. തങ്കി ചാടിപ്പോയി.

ഇനി നിങ്ങള് അടിപിടി കൂടണ്ട. നീയിങ്ങു വാടാ.. പാർവ്വതി ഹരിയുടെ കയ്യിൽ പിടിച്ചു. അവൻ മെല്ലെ പാർവ്വതിയുടെ മടിയിലേക്ക് കിടന്നു. അവൾ അവന്റെ മുടിയിൽ തലോടി.

ഓഹ്! ഒരമ്മേം മോനും! അമ്മയിവനെയിട്ടു കൊഞ്ചിച്ചോ!

നീ പോടീ... ഹരി തങ്കിയോടു പറഞ്ഞു.

ഡാ അവളു മൂത്തതല്ലേ? പാർവ്വതി അവന്റെ ചെവിക്കുപിടിച്ചു നോവിക്കാതെ തിരുമ്മി.

അമ്മേ! ഇവനിതൊന്നും പോരാ! അവൾ

💬 Comments

View all comments