Chapter Title : പുനർജ്ജനി [VAMPIRE]
ഭക്ഷണം വിളമ്പി ....
കഴിക്കുന്നതിനിടയിൽ മുത്തച്ഛന്റെ കണ്ണുകൾ പലവട്ടം തന്നിൽ പതിയുന്നത്
ഞാനറിയുന്നുണ്ടായിരുന്നു ....
തന്റെ പെറ്റമ്മയുടെ പിറന്നാളാഘോഷമാണ്
ഇന്നിവിടെ നടക്കുന്നതെന്നോർക്കവെ, മുന്നിലെ
ഭക്ഷണത്തിനൊട്ടും രുചി ഇല്ലാതെയായി....
അമ്മയുടെ പിറന്നാൾ ദിവസം പോലും , ആറിയാത്ത മകനായി പോയതിൽ കുറ്റബോധം തോന്നി....
മുഖമുയർത്തി ചുറ്റിനും നോക്കിയപ്പോൾ മുന്നിലെ ഭിത്തിയിൽ, സുന്ദരിയായ അമ്മയുടെ ചെറുപ്പ
കാലത്തെ ഫോട്ടോ കണ്ടു...
പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന അമ്മയെ നോക്കി ഇരിക്കവേ , അറിയാതെ കണ്ണുകൾ നിറഞ്ഞു ......നിറഞ്ഞ കണ്ണുകൾ പിൻവലിക്കുമ്പോൾ മുത്തച്ഛൻ തന്നിൽനിന്നും
നോട്ടം വെട്ടിച്ചു മാറ്റുന്നത് കണ്ടു ...
ഭക്ഷണം കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റു
കൈ കഴുകുന്നതിനായ് പോയി.............
മുത്തച്ഛനും, ഞാനും മാത്രമായി.....
"എന്താ നിന്റെ പേര് ?" മുത്തച്ഛന്റെ ശബ്ദം വീണ്ടും കേട്ടു ....
" വിനയകുമാർ.. " വിറയലോടെ പറഞ്ഞു.....
"വയർ നിറച്ചും കഴിച്ചോളൂ.....
ഇവിടെ ആര് വന്നാലും നിരാശയോടെ മടങ്ങിയിട്ടില്ല....കഴിച്ചു എല്ലിനിടയിൽ
കയറിയ പലരും ഞങ്ങളെ നിരാശപ്പെടുത്തിയിട്ടെ
ഉള്ളു.."
അർത്ഥം വച്ചുള്ള മുത്തച്ഛന്റെ സംസാരം തന്നോട്
മാത്രമാണെന്ന് തോന്നി......
ഭക്ഷണശേഷം കൈ കഴുകി ...അമ്മാവനോട്
യാത്ര പറഞ്ഞ് തിരിഞ്ഞ് നോക്കാതെ ഇറങ്ങി
നടന്നു .....
"പോവുകയാണോ.. നീ ?"പിടിച്ചുകെട്ടിയപോലെ
നിന്നു .....
"ഇത്രെടം വന്നിട്ട്, ചാരുവിന്റെ മോൻ
അങ്ങിനെയങ്ങ് പോയാലോ ?"
പിന്നിൽ മുത്തച്ഛന്റെ ഉറക്കെയുള്ള ചോദ്യം കേട്ടു
തിരിഞ്ഞു നോക്കി .....
മുത്തച്ഛൻ ഒഴിച്ച് ബാക്കിയുള്ളവർ കണ്ണും മിഴിച്ച്
നിൽക്കുന്നത് കണ്ടു ....മുത്തച്ഛന്റെ മുഖത്ത്
വാടിയ ചിരി കണ്ട് അറിയാതെ മുഖം കുനിഞ്ഞു.. മുത്തച്ഛൻ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു....
കണ്ണുകൾ നിറഞ്ഞൊഴുകി ..നിമിഷങ്ങൾ പോലും
സ്തംഭിച്ചു നിൽക്കുന്ന പോലെ തോന്നി.....
തന്നെ കൂട്ടി വന്ന അമ്മാവൻ ഓടി അരുകിൽ എത്തി....
"നീ ..ചാരുവിന്റെ മോനാണോ ?"
ആ ചോദ്യത്തിൽ ആകാംക്ഷയും ,വെപ്രാളവും കണ്ടു .....
" മ്മ് " മൂളുക മാത്രം ചെയ്തു ....
പെട്ടെന്നായിരുന്നു അമ്മാവൻ തന്നെ ചേർത്തു
പിടിച്ചത് ..അമ്മാവന്റെ കണ്ണുനീര് തന്റെ
നെറുകിൽ പതിയുന്നത് അറിയുന്നുണ്ടായിരുന്നു ..
"ന്റെ, കുഞ്ഞോടെ മോനെ തിരിച്ചറിയാൻ എനിക്ക്
പറ്റിയില്ലല്ലോടാ.."
മർദ്ദനം പ്രതീക്ഷിച്ച തനിക്ക് തെറ്റി... എല്ലാവരും
💬 Comments
View all comments