0%

Chapter Title : പുനർജ്ജനി [VAMPIRE]

Author : VAMPIRE Read All Parts 319

മാപ്പു ചോദിച്ചവനാ ഇവൻ.."

അമ്മാവന്റെ വാക്കുകൾ കേട്ട് അമ്മ
എന്നെ നോക്കി.....

എല്ലാ മുഖങ്ങളിലും സന്തോഷം
തിരതല്ലുന്നത് കണ്ടു... അമ്മാവന്മാരോട്
വാതോരാതെ സംസാരിക്കുന്ന അമ്മയെ
കണ്ടു എനിക്ക് ആശ്ചര്യം തോന്നി....

പിണക്കങ്ങൾ ,കുറ്റപ്പെടുത്തലുകളായ്,
പതിയെ ... പരിഭവങ്ങളും കഴിഞ്ഞ്
ഇണക്കങ്ങളിൽ ലയിച്ചു ...

"എടാ...നിനക്കു വല്ല പ്രേമവുമുണ്ടോ..? ഉണ്ടെങ്കിൽ നേരത്തെ പറയണേ...!
അമ്മയെ പോലെ ഓടിപ്പോവാൻ നിക്കേണ്ട
ഞങ്ങൾ നടത്തി തന്നേക്കാം.."
ഇളയമ്മാവൻ ഒരു ചെറുചിരിയോടെ തന്നെ നോക്കി..

""ഉണ്ടോന്നോ"".....?
വർഷങ്ങൾ ആയി പ്രേമിക്കുന്നതാണ്.......
കുറച്ചു നാൾ മുന്നേയാണ് സെറ്റ് ആയത്......
സ്കൂളിലെ എഴുത്തുകാരൻ ആണ്....
ലൗ ലെറ്ററെഴുത്തുകാരൻ...........

അമ്മയുടെ വാക്കുകൾ കേട്ടു ഞെട്ടിപ്പോയി....
ഇതെല്ലാം അമ്മയെങ്ങനെ അറിഞ്ഞു..?

"ഇവൻ.. വല്യേട്ടനെപോലെയാണ്.....
പകൽ നടക്കുന്ന കാര്യങ്ങൾ എല്ലാം രാത്രിയിൽ
ഉറക്കത്തിൽ വിളിച്ചുപറയും.."

മൂത്തമ്മാവന്റെ കൈ പിടിച്ചുകൊണ്ടു
തന്റെ സംശയത്തിനുത്തരവും അമ്മ തന്നു....

"അമ്മേ... ഇനിമുതൽ ഞാൻ വടക്കേ മുറിയിൽ തനിച്ചു കിടന്നോളാം.."

തന്റെ കരയുംപോലുള്ള ശബ്ദം കേട്ടു എല്ലാവരും പൊട്ടിച്ചിരിച്ചു....

അതു കാണവേ ഞാനും ചിരിച്ചു. ..
കാരണം അമ്മയുടെ ചിരിക്കുന്ന മുഖം താൻ
കുറേയേറെ നാളുകൾക്ക് ശേഷം വീണ്ടും
കാണുകയായിരുന്നു...

*****************

എന്താ മാഷേ, സ്വപ്നം കണ്ടിരിക്കാണോ......

ഞാൻ പഴയ കാര്യങ്ങൾ അങ്ങനെ ഓരോന്ന് ഓർത്തിരിന്നു പോയി....

സമയം എത്രെ ആയീന്നാ ഉറങ്ങണ്ടേ....?

നീ പോയീ കിടന്നോ അനൂ , ഞാൻ വന്നേക്കാം...

നല്ല മഴ വരുന്നുണ്ട് , തണുത്ത കാറ്റും ഞാൻ ഒറ്റക്ക് ഉറങ്ങണോ.....???????????

💬 Comments

View all comments