0%

Chapter Title : പുനർജ്ജനി [VAMPIRE]

Author : VAMPIRE Read All Parts 809

മുന്നിലൂടെ കൈ കോർത്ത് പിടിച്ചു നടന്നു പോയി ...!

വെള്ളിയാഴ്ച ഉച്ചയ്ക്ക് പതിവ് പോലെ പെപ്പിൻ
ചുവട്ടിൽ നിന്നും വെള്ളം മൊത്തിക്കുടിച്ചു
കൊണ്ടിരിക്കെ പൈപ്പിൻ ചുവട്ടിൽ ആരോ ഉപേക്ഷിച്ച് പോയ ഒരുതുണ്ട്, വാസനസോപ്പ്
കണ്ണിൽപ്പെട്ടു, അതെടുത്തു കൈ നന്നായ് കഴുകി..

കൂടെ ഇരിക്കുന്നവർ ഉച്ചയ്ക്ക് ഊണിനൊപ്പം കഴിച്ച കറിയുടെ മണം അറിയിക്കാൻ കൈ
മൂക്കിനോട് ചേർക്കും. എന്ത് കറിയെന്ന് വാസനയിൽ നിന്നും പറയണം..
പട്ടിണി കിടക്കുന്നവന്റെ കൈയ്ക്ക്
കറിയുടെ വാസന ഉണ്ടാവില്ലല്ലോ അത് ഒഴിവാക്കാൻ സാധാരണ പച്ചിലകൾ പറിച്ചാണ് വാസന വരുത്തുക ..!

ഇന്ന് അല്പം ആർഭാടം ആയിക്കോട്ടെ എന്നു കരുതി നന്നായി കൈയ്യും മുഖവും കഴുകി ഗ്രൗണ്ടിലെ അരളി മരച്ചോട്ടിലെ
തണലിൽ ഇരുന്നു....

ഉച്ചവെയിൽ വകവെയ്ക്കാതെ ചെറിയ
ക്ലാസ്സിലെ കുട്ടികൾ കടലാസ്സിൽ തീർത്ത
ബോള് കൊണ്ടു ക്രിക്കറ്റ് കളിക്കുന്നുണ്ട്...

അച്ഛൻ മരിച്ച ശേഷം അമ്മ കൂലിപ്പണി ചെയ്ത് കിട്ടുന്ന തുച്ഛമായ കാശു കൊണ്ടാണ് വീട്ടിലെ കാര്യങ്ങൾ ഓടുന്നത് , വൈകിട്ട് പണി കഴിഞ്ഞു വരുമ്പോൾ തന്നെ അമ്മ അവശയായിട്ടുണ്ടാവും..

എങ്കിലും തന്നെ കരുതി ആയാസപ്പെട്ടാണ്
ഭക്ഷണമുണ്ടാക്കുന്നത്...ആ രാത്രിയും ,പിറ്റെന്ന്
രാവിലെയും അതുകഴിക്കും..

അമ്മയുടെ കഷ്ടപ്പാട് കണ്ട് സഹായിക്കാൻ ചെന്നാൽ...
"നീ പഠിച്ചാൽ മാത്രം മതി,വേറൊന്നും അറിയേണ്ട"
ഇതും പറഞ്ഞു തന്നെ ഓടിക്കും...

'പഠിപ്പ് മതിയാക്കി എന്തെങ്കിലും പണിക്കിറങ്ങട്ടെ' എന്ന തന്റെ ചോദ്യം കേട്ടാൽ മതി കടിച്ചു കീറാൻ വരും....

"നീ പഠിച്ച് വലിയ ആളാവണം"...
അതിനാണ് അമ്മ ഈ കഷ്ടപ്പെടുന്നതൊക്കെ... അമ്മയുടെ വാക്കുകളിൽ പ്രതീക്ഷകളുടെ അംശം പറ്റിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു....

അമ്മയുടെ സംസാരം എപ്പോഴും ഒന്നോ
രണ്ടോ വാക്കുകൾക്കപ്പുറം

💬 Comments

View all comments