Chapter Title : പുനർജ്ജനി [VAMPIRE]
സംശയത്തോടെ ചിന്തകളിൽ
പരതിക്കൊണ്ടിരുന്നു ....
മതിൽക്കെട്ടിനകത്ത് കടന്ന കാറിൽ നിന്നിറങ്ങി
അയാൾ നടന്നു. പരുങ്ങി നിന്ന തന്നോട് പിന്നാലെ വരുവാൻ പറഞ്ഞു.....
ആ ഇരുനില മാളിക അടുത്തു കാണവേ,
ഇവിടെ ജനിച്ച അമ്മയാണ് ചെറ്റക്കുടിലിൽ കിടന്നു കഷ്ട്ടപ്പാട് സഹിക്കുന്നത്തോർത്ത് എന്റെ കുഞ്ഞു മനസ്സിലേക്ക് സങ്കടം ഇരച്ച് കയറി......
വലിയ ഹാളിലേയ്ക്കാണ് എത്തിപ്പെട്ടത്...അവിടെ
ഒരു പാട് പേർ ഇരുന്ന് ഭക്ഷണം കഴിച്ചു
കൊണ്ടിരിക്കുന്നുണ്ടായിരുന്നു ..എല്ലാവരും ഭക്ഷണം കഴിക്കുന്നത് നിർത്തി തന്നെ ഉറ്റ് നോക്കി ...
"ഇത്തവണ കുഞ്ഞോടെ പിറന്നാളിന് നമുക്കൊരു
ക്ഷണിക്കപ്പെടാത്ത അതിഥിയുണ്ട് ."
അവിടെ ഒഴിഞ്ഞുകിടന്ന ഒരു കസാരയിൽ തന്നെ
പിടിച്ചിരുത്തിയ ശേഷം അമ്മാവനും ഇരുന്നു ...
എല്ലാവരുടെയും നോട്ടത്തിൽ നിന്നൊളിക്കാൻ
തല ഉയർത്താതെ തന്നെ ഞാൻ ഇരുന്നു ...
"ഏതാടാ ഈ ചെറുക്കൻ ?"
ഇരുന്നവരിൽ വയസ്സായ ഒരാളുടെ ചോദ്യമുയർന്നത് കേട്ട് ഞെട്ടി മുഖമുയർത്തി ...
ആ ശബ്ദത്തിലെ ഗാംഭീര്യത്തിൽ നിന്നും
അതാണ് മുത്തച്ഛൻ എന്നു ഞാൻ തിരിച്ചറിഞ്ഞു..
കണ്ണുകൾ പ്രായം തളർത്താത്ത ആ രൂപത്തിൽ
ഉടക്കി .....
"വിശക്കുന്നു എന്നു പറഞ്ഞു വെളിയിൽ നിന്നതാ
അച്ഛാ .. ഞാനിങ്ങോട്ട് കൂട്ടി "
അമ്മാവൻ പറഞ്ഞു കൊണ്ട് തന്നെ നോക്കി ...
" ഉം "മുത്തച്ഛന്റെ മൂളൽ കേട്ടു ....
ആരൊക്കെയോ തനിക്ക് ഭക്ഷണം വിളമ്പി ....
കഴിക്കുന്നതിനിടയിൽ മുത്തച്ഛന്റെ കണ്ണുകൾ പലവട്ടം തന്നിൽ പതിയുന്നത്
ഞാനറിയുന്നുണ്ടായിരുന്നു ....
തന്റെ പെറ്റമ്മയുടെ പിറന്നാളാഘോഷമാണ്
ഇന്നിവിടെ നടക്കുന്നതെന്നോർക്കവെ, മുന്നിലെ
ഭക്ഷണത്തിനൊട്ടും രുചി ഇല്ലാതെയായി....
അമ്മയുടെ പിറന്നാൾ ദിവസം പോലും , ആറിയാത്ത മകനായി പോയതിൽ കുറ്റബോധം തോന്നി....
💬 Comments
View all comments