Chapter Title : പുനർജ്ജനി [VAMPIRE]
ചേർത്തു
പിടിച്ചത് ..അമ്മാവന്റെ കണ്ണുനീര് തന്റെ
നെറുകിൽ പതിയുന്നത് അറിയുന്നുണ്ടായിരുന്നു ..
"ന്റെ, കുഞ്ഞോടെ മോനെ തിരിച്ചറിയാൻ എനിക്ക്
പറ്റിയില്ലല്ലോടാ.."
മർദ്ദനം പ്രതീക്ഷിച്ച തനിക്ക് തെറ്റി... എല്ലാവരും
അടുത്തുവന്നു ..അമ്മാവന്മാർ സ്നേഹം കൊണ്ട് പൊതിഞ്ഞു.....
"എന്നിട്ട് ഒന്നും മിണ്ടാതെ പോവാൻ നിനക്ക്
എങ്ങിനെ മനസ്സുവന്നെടാ കുഞ്ഞേ..?"
കുഞ്ഞമ്മാവന്റെ ചോദ്യം ചങ്കിൽ തറച്ചു ....
അളവില്ലാത്ത ഈ സ്നേഹമാണ് അമ്മ
വേണ്ടന്ന് വച്ചത്.. ഈ സൗഭാഗ്യമുപേക്ഷിച്ചാണ് അച്ഛന്റെ സ്നേഹത്തിന് വേണ്ടിമാത്രം ഇറങ്ങിത്തിരിച്ചത് ....
അതാണ് പ്രണയത്തിന്റെ ശക്തി എന്ന് ഞാൻ
തിരിച്ചറിയുകയായിരുന്നു .....
മുത്തച്ഛാ.....
എന്റെ അമ്മയൊരു പാവമാണ്......
നിങ്ങളെയെല്ലാം ഓർത്ത് ഒറ്റയ്ക്കിരുന്നു അമ്മ എപ്പോഴും കരയും.. അച്ഛൻ മരിച്ചു , ഞങ്ങൾക്കാരുമില്ലാണ്ടായി..
"അമ്മ ചെയ്ത തെറ്റിന് ഞാൻ മുത്തച്ഛനോട് മാപ്പ്
ചോദിക്കുന്നു .."
മുത്തച്ഛന്റെ കാലിൽ വീണ് കരയുമ്പോൾ പല കണ്ണുകളും ഈറൻ തുടയ്ക്കുന്നത് കണ്ടു ....
"ന്റെ , മോനെ .." മുത്തച്ഛന്റെ വിറയാർന്ന കൈകൾ തന്നെ ചേർത്തു പിടിച്ചു .....
*******************
തിരികെ വീട്ടിലെത്തുമ്പോൾ ഇരുൾ വീണ്
കഴിഞ്ഞിരുന്നു...
ഞാൻ വരുന്നതും കാത്ത് അമ്മ
വാതിൽപ്പടിയിൽ തന്നെ ഉണ്ടായിരുന്നു...
എന്നെ കണ്ടതും ഒരാശ്വാസത്തിന്റെ ശബ്ദം അമ്മയിൽ നിന്നുയർന്നു ...
ഇന്ന് നടന്ന കാര്യങ്ങൾ ഞാൻ അമ്മയിൽ നിന്നും മറച്ചു പിടിച്ചു ....
"എന്താമ്മേ നമുക്ക് മാത്രം ആരുമില്ലാത്തത് ..?"
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ തന്റെ ചോദ്യം
കേട്ടു വിളറിയ അമ്മയുടെ മുഖം കണ്ടില്ലെന്നു
നടിച്ചു....
"നമുക്ക് ആരുമില്ല മോനെ,... ഉണ്ടായിരുന്നവർ
ആരോടും ഒന്നും പറയാതെ അങ്ങുപോയി..!"
അമ്മ കരച്ചിലടക്കാൻ പാട് പെടുന്നുണ്ടായിരുന്നു..
"അതല്ലമ്മേ, അച്ഛനും,
💬 Comments
View all comments