Chapter Title : പുനർവിവാഹം 2
തല ചായ്ച്ച് ഗായത്രി വിതുമ്പി...... .......ഛെ....ഛെ.....കരയാൻ മാത്രം ഇവിടെ എന്തുണ്ടായി?..... ലക്ഷ്മി പതുക്കെ അവളുടെ തലയിൽ തലോടി...... ഏങ്ങി കൊണ്ട് ഗായത്രി അവളുടെ ദേഹത്തേക്ക് ചാഞ്ഞു. ..... രണ്ടാളും ഭക്ഷണം കഴിക്കാൻ വന്നാട്ടെ...... എല്ലാം എടുത്തു വച്ചിട്ടുണ്ട്...... ടെറസ്സിലേക്ക് നോക്കി ലക്ഷ്മി വിളിച്ചു പറഞ്ഞു. ..... ഹരിയും ദേവനും അവിടെ ഇരുന്നു ചെറുതായി മദ്യപിക്കുകയായിരുന്നു.... ..... ഗായത്രീ നീ ഈ കറി ഒക്കെ പാത്രത്തിൽ ആക്കിക്കോ..... ഞാൻ ചെന്ന് അവരെ വിളിച്ചോണ്ട് വരാം..... ലക്ഷ്മി പതുക്കെ ടെറസ്സിലേക്ക് ചെന്നു. ....... എന്റെ മോളെ ഇയാൾ ഇവിടെ കിടന്നു കയറു പൊട്ടിക്കുകയാ.....നീ സംസാരിച്ചില്ലേ?..... ഗായത്രി എന്തു പറഞ്ഞു?.... ലക്ഷ്മിയെ വലിച്ചു തന്റെ മടിയിലേക്ക് ഇരുത്തി കൊണ്ട് ദേവൻ ചോദിച്ചു. ......ശൊ....വിടൂ മനുഷ്യാ.... നാണമില്ലാതെ........ ...... എന്തിനാടീ നാണിക്കുന്നത്?..... ഹരി അല്ലേ....വേറെയാരും അല്ലല്ലോ..... ...... പിള്ളേരു രണ്ടും ബോർഡിങിൽ ആയതു കൊണ്ട് ഇവിടെ എപ്പോഴും ഇങ്ങനെ ഒക്കെ തന്നെയാ അല്ലേ?.... ഹരി ചിരിച്ചു കൊണ്ട് ചോദിച്ചു. .... പിന്നല്ലേ....... ലക്ഷ്മിയെ ചേർത്തമർത്തി കൊണ്ട് ദേവൻ ഉച്ചത്തിൽ ചിരിച്ചു.... .... ഹരിയേട്ടാ..... ഗായത്രി ഒരുപാട് കാര്യങ്ങൾ എന്നോട് സംസാരിച്ചു..... ഒരു പാവമാണ് അവൾ...... അവളുടെ ജീവിതത്തിൽ നടന്ന കാര്യം അറിഞ്ഞാൽ നിങ്ങൾ ഞെട്ടി പോകും.... ..... എന്താ... എന്താ ലക്ഷ്മീ...... ഹരി ജിജ്ഞാസയോടെ ചോദിച്ചു. ....... അവളുടെ വിവാഹം കഴിഞ്ഞ ദിവസം അവൾക് പിരിയഡ്സ് ആയിരുന്നു...... മൂന്നാം ദിവസം രാത്രിയിലാണ് അവൾ കുളിച്ചത്...... അവളുടെ ആദ്യ ഭർത്താവിൻറെ വീട്ടിന്റെ വളരെ അടുത്തായി അവരുടെ കുടുംബ ക്ഷേത്രം ഉണ്ട്.... അതിനാൽ സ്ത്രീകൾ പുറത്തായാൽ
💬 Comments
View all comments