Chapter Title : പുനർവിവാഹം 3
ദേവാ..... തുടങ്ങിക്കോളൂ...... ഇവിടെ വച്ച് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ബെഡ്റൂമിലേക്ക് പോയ്കോളൂ.... എന്റെ ഹരിയേട്ടാ.... എന്നെ കൊന്നു കളഞ്ഞേക്കൂ..... അയാളുടെ കാലിൽ കെട്ടി പിടിച്ചു കൊണ്ട് ഹേമ പൊട്ടിക്കരഞ്ഞു.... ......ഹരീ.... ഞങ്ങളോട് താൻ ക്ഷമിക്കൂ...... തന്റെ കാലു പിടിക്കാം ഞാൻ...... ദേവനും ഹരിയുടെ കാൽക്കലേക്ക് കുനിഞ്ഞു. ഇരുവരെയും ദയനീയ ഭാവം കണ്ട് ഹരി മുഖം കോട്ടി പരിഹാസത്തോടെ ചിരിച്ചു.... ......എടീ..... ഞാൻ തിരിച്ചു വരുന്നത് വരെ നീ ഇങ്ങനെ തന്നെ നിന്നോളണം.... താൻ പോയി പുറത്ത് കാറിൽ കയറ്..... ദേവനോടായി ഹരി കൽപ്പിച്ചു. ഒരക്ഷരം മിണ്ടാതെ എവിടേക്കാണെന്ന് ചോദിക്കാതെ ദേവൻ കാറിൽ ചെന്ന് കയറി... ഹേമയുടെ കവിളിൽ ഒരു പടക്കം പൊട്ടിച്ചു കൊണ്ട് ഹരി പുറത്തേക്ക് ഇറങ്ങി.... കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു.... പിറകിൽ നിന്നും വാഹനങ്ങളുടെ നിലയ്ക്കാത്ത ഹോൺ ശബ്ദം കേട്ടപ്പോഴാണ് ഹരിക്ക് സ്ഥലകാലബോധം ഉണ്ടായത്..... ഓർമ്മകളിൽ മുഴുകിയ അയാൾ ഗ്രീൻ സിഗ്നൽ തെളിഞ്ഞത് കണ്ടില്ല... ആരുടെയൊക്കെയോ തെറിവിളി കേട്ടു കൊണ്ട് അയാൾ പെട്ടെന്ന് കാർ മുന്നോട്ടെടുത്തു...വായ അൽപം തുറന്ന് ഗാഢമായി ഉറങ്ങുന്ന ഗായത്രിയുടെ മുഖത്തേക്ക് അയാൾ വാൽസല്യത്തോടെ നോക്കി.... ശരിക്കും അന്നത്തെ യാത്ര ദേവനെ ഇനിയൊരിക്കലും കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ പറ്റാത്ത വിധം മൃതപ്രായനാക്കാൻ തീരുമാനിച്ചു കൊണ്ടായിരുന്നു..... എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു..... കോപവും വിദ്വേഷവും കൊണ്ട് കണ്ണു കാണാതായ താൻ അതിവേഗത്തിലായിരുന്നു വണ്ടി ഓടിച്ചിരുന്നത്..... ഓവർടേക്ക് ചെയ്യുന്ന സമയത്ത് എതിരെ വന്ന ലോറിയിൽ അടിക്കാതിരിക്കാൻ വെട്ടിച്ചത് മാത്രമേ വ്യക്തമായി ഓർമ്മിക്കുന്നുളളൂ..... ഒരു കരണം മറിഞ്ഞ വണ്ടിയുടെ അടിയിലായിരുന്നു താൻ..... ചോരയൊലിക്കുന്ന മുഖവുമായി ദേവൻ തന്റെ ശരീരം
💬 Comments
View all comments