Chapter Title : പുനർവിവാഹം 3
കാർ നിർത്തുമ്പോഴും ഗായത്രി ഉറങ്ങുകയായിരുന്നു..... ......ഗായൂ...... എണീക്ക് മോളൂ..... ഹരി വിളിച്ചപ്പോഴാണ് ഗായത്രി ഞെട്ടി ഉണർന്നത്...... ..... ഓഹ് വല്ലാതെ ഉറങ്ങിപ്പോയി..... സോറി ഹരിയേട്ടാ...... .... അതിനെന്തിനാ മുത്തേ സോറി.... തലവേദന മാറിയോ?.... ....ഉം.... കുഴപ്പമൊന്നുമില്ല ഹരിയേട്ടാ... ബാഗ് എടുത്ത് ഇറങ്ങുമ്പോഴേക്കും നീതു ഓടി വന്ന് ഗായത്രിയെ കെട്ടിപ്പിടിച്ചു.... ......... മമ്മീ....... ......മമ്മീടെ കുട്ടാ..... നീതുവിനെ ചേർത്ത് പിടിച്ച് ഗായത്രി അവളുടെ കവിളിൽ ചുണ്ടമർത്തി... നീതു ജനിച്ച് ഈ പതിനഞ്ചു വർഷങ്ങൾക്കുള്ളിൽ ആദ്യമായാണ് അവരിരുവരും ഒരു രാത്രി പിരിഞ്ഞ് നിൽക്കുന്നത്..... ..... ഈശ്വരാ...... ഇന്നലെ രാത്രി ഹരിയേട്ടൻ തന്നെ കീഴ്പ്പെടുത്തിയ ശേഷം ഈ നിമിഷം വരെ താൻ ഇവളെ കുറിച്ചോർത്തില്ലല്ലോ..... ഗായത്രിക് കുറ്റബോധം തോന്നി... ....മാളു എവിടെ മോളെ?... ഹരി ചോദിച്ചു... .... അവൾക് ചെറുതായി പനിക്കുന്നു അങ്കിൾ..... കിടക്കുകയാ.... .... എന്തു പറ്റി മോളെ..... മാളുവിന്റെ നെറ്റിയിൽ കൈവെച്ചു കൊണ്ട് ഗായത്രി ചോദിച്ചു..... .... ഓഹ് ഒന്നൂല്ല ആന്റീ... ചെറിയൊരു പനി...... .... എന്നാൽ ഞാൻ കുറച്ചു കഞ്ഞി ഉണ്ടാക്കി തരാം..... ...... സമയം കുറെ ആയല്ലോ.... ഗായത്രി കഞ്ഞി മാത്രം ഉണ്ടാക്കിയാൽ മതി.... നമുക്ക് ഫുഡ് പുറത്ത് നിന്നും ഓർഡർ ചെയ്യാം........ ഹരി പറഞ്ഞു.. ...... എന്റെ ഡാഡീ..... നിങ്ങളു രണ്ടാളും അതോർത്ത് വിഷമിക്കേണ്ട..... .....ഇവളുണ്ടല്ലോ....ഈ നീതു എന്നെ പോലെ ഒന്നുമല്ല.... കഞ്ഞി ഒക്കെ ഇവൾ ഉണ്ടാക്കി.... ഞാൻ കുടിക്കുവേം ചെയ്തു.... അടുക്കളയിലേക്ക് ചെന്നു നോക്ക്...... നിങ്ങൾക്ക് കഴിക്കാൻ ചോറും സാമ്പാറും ഒക്കെ റെഡിയാക്കി വച്ചിട്ടുമുണ്ട്...... .....ആഹാ.... താൻ കൊള്ളാമല്ലോ..... ഹരി നീതുവിന്റെ തലയിൽ
💬 Comments
View all comments