Chapter Title : പുനസമ്മേളനം [NEETHU]
സമയം സംസാരിച്ചിരുന്നു ..അവളോടും അമ്മയോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി .പിറ്റേന്ന് രാവിലെയുള്ള ട്രെയിനിൽ അവൾ നാട്ടിലേക്കു പോയി ...അവളുടെ വീട് അടച്ചിട്ടിരിക്കയാണ് അതൊന്നു വൃത്തിയാക്കണം എന്ന് 'അമ്മ പറയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി രാത്രിയിൽ അവൾ വിളിച്ചിരുന്നു 26 ന് രാവിലെ അവൾ എന്റെ വീട്ടിലേക്ക് എത്താമെന്ന് പറഞ്ഞു 25 ന് ഞാനും മോളും എന്റെ വീട്ടിലേക്ക് പോയി .അനിയത്തിയും ഭർത്താവും പിള്ളേരും എത്തിയിട്ടുണ്ടായിരുന്നു പിന്നെ എന്റെ ഉറ്റ സുഹൃത്തും ..26 ന് അമൃതയും അപ്പുവും അവളുടെ അമ്മയും എന്റെ വീട്ടിലേക്കെത്തി എല്ലാവരെയും ഞാൻ അവൾക്കു പരിചയപ്പെടുത്തി ..അച്ഛനും അമ്മയും അവളെ വളരെ സ്നേഹത്തോടെ പരിചരിച്ചു ...ഞങ്ങൾ വാങ്ങിയ സാരിയും ഉടുത്തു അമൃത മണവാട്ടിയായി ..മുണ്ടും ഷർട്ടും ധരിച്ചു ഞാനും സന്ധ്യയെ അടക്കിയ അസ്ഥിത്തറയിൽ ഞങ്ങൾ വിളക്ക് തെളിയിച്ചു ...ഒരിക്കൽ കാണാൻ അവൾ ഏറെ ആഗ്രഹിച്ച അമൃതയെ അവൾ സാക്ഷിയായി ഞാൻ താലി ചാർത്തി ..കൂടെ ഞങ്ങളുടെ മക്കളും ....സന്തോഷത്തിന്റെ രണ്ടുതുള്ളി കണ്ണുനീർ അമൃതയിൽ നിന്നും സന്ധ്യയുടെ അസ്ഥിത്തറയിൽ വീണു ..ചെറിയൊരു കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി ..സന്ധ്യയുടെ സാനിധ്യം ഞാൻ തിരിച്ചറിഞ്ഞു .......
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ ......
💬 Comments
View all comments