Chapter Title : പുണ്യനിയോഗം 2 [Joshua Carlton]
നിന്നെ" അവനെ കൊല്ലാനുള്ള ദേഷ്യം വന്നു ബാത്രൂം ലോക്ക് ചെയ്തതിനല്ല (അതിനു നന്ദിയെ ഉള്ളു) ക്ലൈമാക്സ് നശിപ്പിച്ചു കൈയ്യിൽ തന്നതിന്, ശെരിയാക്കി താരാടാ നിന്നെ എന്ന് പറഞ്ഞു അവന്റെ പിന്നാലെ ഓടി....!!!ചേട്ടായി പോയി കഴിഞ്ഞു ബാബി പ്രാതൽ കഴിച്ചുകൊണ്ടിരുന്ന എന്റെ അടുത്ത് വന്നിരുന്നു, എവിടെ നിന്നാണെന്നറിയില്ല ലിസമ്മയും, ലേണേച്ചിയും കൈകുഞ്ഞുങ്ങളുമായി ഡൈനിങ്ങ് ടേബിളിലേക്കു പറന്നെത്തി, മൂന്നും എന്നെ തന്നെ നോക്കിയിരിക്കയാണ്.
ലിസമ്മ : "എടാ ചെക്കാ, സോഫി പെണ്ണ് ഇന്നലെ എന്താടാ പറഞ്ഞത് ? "
ഇപ്പൊ സത്യം പറഞ്ഞാൽ ശെരി ആവില്ല, ഞാൻ ഒരു ആന തള്ള് അങ്ങ് കാച്ചി.
ഞാൻ : "ഹോ അതൊന്നുലന്നേ, അവർക്കു കൊമ്പത്തു നിന്നുള്ള ആലോചനകൾ ഒന്നും വേണ്ട, സൽസ്വഭാവം ഉള്ള ഒരു ചെക്കനാവണം, ഇടത്തരം കുടുംബമാകുമ്പോൾ കല്യാണം കഴിച്ചു അവരുടെ കൂടെ നിർത്താനുള്ള പ്ലാനും അവർക്കുണ്ട്. നമ്മുടെ അപ്പന്റെ സൽപ്പേരും പെരുമയും ആണ് ഇങ്ങോട്ട് ആലോചന വരാനുള്ള പ്രധാന കാരണം അതാ അവൾ പറഞ്ഞത്. "
ലെനേച്ചി : "ഇതാ ആള്ക്കാര് പറയണേ നല്ല തന്തക്കു പിറക്കണം, കണ്ടോ ഈ മഹാ ഭാഗ്യം വരാൻ അപ്പനല്ലേ കാരണക്കാരൻ."
ഞാൻ : "പിന്നെ...., അച്ചി വീട്ടിൽ, അച്ചികോന്തനായി ജീവിക്കാൻ എന്നെ കിട്ടില്ല."
ബാബി : "ഇവൻ പറഞ്ഞതിലും കാര്യമുണ്ട്, നമ്മുടെ ഡോക്ടർ ചെക്കനെ പണം കൊടുത്തു വാങ്ങി പെണ്ണ് വീട്ടിൽ കൊണ്ടുപോയി തളക്കുക എന്നാ പരിപാടി നടക്കില്ല, പക്ഷെ ആ ഒരു കാര്യം മാറ്റിവച്ചാൽ ഇത് ഒരു മഹാ ഭാഗ്യം തന്നെ ആണ്."
ലിസമ്മ : "പിന്നല്ല, ഈ കല്യാണം എങ്ങാനും നടന്നാൽ നമ്മുടെ സോഷ്യൽ സ്റ്റാറ്റസ് എന്താവൂന്നാ"...!!!??"
ലെനേച്ചി : "ശെരിയാ, പിന്നെ നമ്മൾ സെലിബ്രിറ്റി 'ഫില്മി ഫാമിലി' അല്ലെ...!!! എനിക്കൊരു ചെറിയ ആഗ്രഹം ഉണ്ട്, നമ്മുടെ സെറ മോളെ ലിയയെ പോലെ ഒരു സിനിമ നടിയാക്കണം, ലിയ ഇവളുടെ അമ്മായി ആയാൽ പിന്നെ അതൊക്കെ സിമ്പിൾ അല്ലെ".....!!!"
മുലകുടി മാറാത്ത സെറ കുട്ടിയെ പൊക്കിയെടുത്ത് അവൾ ഇത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു മണ്ണ് കപ്പി.
ഞാൻ : "അതേടി
💬 Comments
View all comments