Chapter Title : ?പുണ്യനിയോഗം 3 [Joshua Carlton]
ഒരു നാടൻ സ്വഭാവം.
സോഫി : "എന്താ ആലോചിക്കുന്നേ, അവൾക്കു നിന്റെ കൊറേ കാര്യങ്ങൾ, ഇതുപോലെ അറിയാം ഇപ്പോൾ ."
ഞാൻ : "നീ പറഞ്ഞു കൊടുത്തതായിരിക്കും."
സോഫി : "പോടാ അതിനു നിന്റെ കട്ടൻ പ്രിയം എനിക്കെങ്ങനെ അറിയാം "
ഞാൻ : പിന്നെങ്ങനെ ?
സോഫി : "നമ്മൾ ഇഷ്ട്ടപ്പെടുന്നവരുടെ ഇഷ്ട്ടാനിഷ്ട്ടങ്ങൾ അറിഞ്ഞെടുക്കാൻ വലിയ പാടൊന്നുമില്ല".
സോഫി എന്നെ തന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.
ഞാൻ : "എന്നാലും അതൊന്നു അറിയണമല്ലോ "?
സോഫി : "നീ തന്നെ ചോദിച്ചാൽ മതി"
അപ്പോഴേക്കും ലിയ കട്ടൻ കാപ്പിയുമായി വന്നു. സോഫി അവളുടെ കപ്പും എടുത്തു താഴേക്കു പോയി.
ഞാൻ : "ലിയക്ക് എങ്ങനെ അറിയാം എനിക്ക് കടും കാപ്പി ഇഷ്ടാണെന്നു ? "
ലിയ : "എന്റെ മേക്കപ്പ് അസിസ്റ്റന്റ് ജോമോൾടെ കൂട്ടുകാരിയാ, തന്റെ ചേച്ചി ലിസ്സമേടെ അയൽക്കാരി, അവളാ പറഞ്ഞത് തന്റെ കട്ടൻ പ്രിയം." പിന്നെ പിന്നെ അവളെന്റെ സ്പൈ ആയി മാറി, അങ്ങനെ കുറെ കാര്യങ്ങൾ അറിയാം ഇപ്പൊ"
ഞാൻ : "അത് കൊള്ളാല്ലോ, എനിക്ക് ഇറങ്ങാൻ സമയമായി." പിന്നെ എന്നിക്കു സ്പൈ ഒന്നും ഇല്ല, തന്നെ കുറിച്ച് ഞാൻ എങ്ങനാ കൂടുതൽ അറിയുന്നേ "
അവൾ ചിരിച്ചുകൊണ്ട് ആലോചന രൂപത്തിൽ നിന്നു. ?
ഞാൻ : "ഷാൽ വി ഗോ ഫോർ എ ഡേറ്റ്."
അത്ഭുദത്തോടെ എന്നെ നോക്കി
ലിയ : "വൈ നോട്ട്, യെസ്, എപ്പോൾ ? "
ഞാൻ : "നാളെ രാവിലെ, ജസ്റ്റ് എ റോഡ് ട്രിപ്പ്
💬 Comments
View all comments