Chapter Title : ?പുണ്യനിയോഗം 4? [Joshua Carlton]
മുടിയിഴകളിലൂടെ തലോടി കൊണ്ടിരുന്നു.
ഞാൻ : "തന്നെ ഇങ്ങനെ എന്റേത് മാത്രമായി കിട്ടാൻ, ഞാൻ എന്ത് പുണ്യമാണാവോ ചെയ്തത്.....???
അവളുടെ ചുണ്ടുകൾ ഒരിക്കൽകൂടി എന്റെ ചുണ്ടുകളെ തൊട്ടു, അതി ഗാഢമായ ഒരു ചുംബനത്തിലേക്കു ഞങ്ങൾ വഴുതി വീണു, ചുറ്റും നിശ്ചലമായപോലെ. അവളുടെ നാവു ഒരു സർപ്പത്തെ പോലെ എന്റെ വായിൽ ഇര തേടി അലഞ്ഞു........
സുഖലഹരിയെ, തടഞ്ഞു കൊണ്ട് ബാൽക്കണിയിലെ ഡോർ തുറന്നു ഒരു വിളി.
ജോമോൾ : "ചേച്ചി".....
ഞങ്ങൾ വേർപെട്ടു മാറിയെങ്കിലും, അവളുടെ കണ്ണുകൾ കുസൃതി ചിരിയോടെ ഞങ്ങളെ നോക്കുന്നു.
ജോമോൾ : "ദേ അവിടെ എല്ലാം സെറ്റ് ആയി, വാ "
ഞങ്ങൾ ഒരുമിച്ചു സ്റ്റുഡിയോയിലെ പ്രോജെക്ഷൻ റൂമിലേക്ക് നടന്നു.
ഞാൻ : "അല്ല, സച്ചിൻ എവിടെ"...??
ജോമോൾ : "അവൻ എപ്പോഴേ പെണ്ണുകാണാൻ പോയി".. !!!
ഞാൻ : "പെണ്ണുകാണാനോ"...??
ലിയ : "ഇറ്റ്സ് ആൾ പാർട്ട് ഓഫ് പ്ലാൻ ഡോക്ടർ സണ്ണി..... താൻ വാ."
നടക്കുന്നതിനിടയിൽ ജോമോൾ ലിയെടെ അടുത്ത് വന്നു കുശുകുശുക്കുന്നുണ്ട്.
ജോമോൾ : "ചേച്ചി.... സത്യത്തിൽ ബാൽക്കണിയിൽ നിങ്ങൾ എന്ത് ചെയ്യരുന്നു"....???
ലിയ : "കൊഞ്ചല്ലേ പെണ്ണെ".....
ജോമോൾ : "ഉം ഉമ്മ്മ്മ്മ്....... "
ലിയ : ദേ, ഒരു കുത്തു വച്ചു തരും അങ്ങോട്ട്.....
എനിക്കും ചിരി വന്നു.....അവർ തമ്മിൽ അത്രയ്ക്ക് ഫ്രീ ആയാണ് സംസാരിക്കുന്നത്.
ലിയ : ദേ, ഒരു കുത്തു വച്ചു തരും അങ്ങോട്ട്.....
എനിക്കും ചിരി വന്നു.....അവർ തമ്മിൽ അത്രയ്ക്ക് ഫ്രീ ആയാണ് സംസാരിക്കുന്നത്.
ജോമോൾ യഥാർത്ഥത്തിൽ ഒരു അനാഥയാണ് , അവൾ ലിയെടെ കൂടെ കൂടിയിട്ട് ഒരു 8 വർഷത്തോളമായി, ലിയെടെ പപ്പാ ജോമോളുടെ ചെറുപ്പംമുതൽ അവളുടെ പഠനത്തെ സ്പോൺസർ ചെയ്തിരുന്നു.
ലിയ
💬 Comments
View all comments