0%

Chapter Title : പുഷ്‌പ്പ അറിയാതെ [Gilli Bala]

Author : Gilli Bala Read All Parts 6305

ശേഷാചലം ഉണർന്നത് മറ്റൊരു വാർത്തയുമായാണ്. പുഷ്പരാജിന്റെ പത്നി ശ്രീവല്ലി പട്ടണത്തിലെ ഏറ്റവും വലിയ തുണിക്കടയുടെ ഉദ്ഘാടനത്തിന് എത്തുന്നു. പുഷ്പയുടെ പ്രതാപം കാരണം നാട്ടുകാർക്കെല്ലാം അവളോട് വലിയ ബഹുമാനമായിരുന്നു. ചുവന്ന സാരിയും ആ പച്ച ബ്ലൗസും മാറ്റി, ഇന്ന് അവൾ നീല നിറത്തിലുള്ള പട്ടുസാരിയിൽ അതിസുന്ദരിയായിരുന്നു.

​ഉദ്ഘാടന ചടങ്ങുകളെല്ലാം ഭംഗിയായി കഴിഞ്ഞു. പുറത്തേക്ക് ഇറങ്ങിയ ശ്രീവല്ലിയെ ഒരു കൂട്ടം സ്ത്രീകൾ വളഞ്ഞു. അവർക്ക് അവളോടൊപ്പം ഫോട്ടോ എടുക്കണം. ആ തിരക്ക് കണ്ടപ്പോൾ ശ്രീവല്ലി കേശവനെ അടുത്തേക്ക് വിളിച്ചു.

​ശ്രീവല്ലി: "കേശവാ, നീ പിള്ളേരെയും കൂട്ടി വണ്ടിയിൽ ഇരുന്നോ. ഇവരുടെ കൂടെ ഫോട്ടോ ഒക്കെ എടുത്ത് ഞാൻ പതുക്കെ വന്നോളാം. ഈ വെയിലത്ത് നീ ഇവിടെ നിൽക്കണ്ട."

​കേശവൻ ആദ്യം മടിച്ചെങ്കിലും അവളുടെ നിർബന്ധത്തിന് വഴങ്ങി അല്പം മാറി ജീപ്പിനടുത്ത് നിന്നു. ശ്രീവല്ലി ചിരിച്ചുകൊണ്ട് ആ പെണ്ണുങ്ങളുടെ കൂടെ പോസ് ചെയ്യുകയായിരുന്നു.

​പെട്ടെന്നാണ് ആ അന്തരീക്ഷം മാറിയത്. വലിയൊരു സൈറൺ മുഴക്കിക്കൊണ്ട് ഷെഖാവത്തിന്റെ പോലീസ് ജീപ്പ് അവിടേക്ക് പാഞ്ഞെത്തി. ടയറുകൾ നിലവിളിച്ചുകൊണ്ട് കടയുടെ മുന്നിൽ നിന്നു. ജീപ്പിൽ നിന്ന് ഷെഖാവത്ത് ക്രോധത്തോടെ താഴെയിറങ്ങി.

അവന്റെ കണ്ണുകൾ ചുവന്നിരുന്നു.

​ഷെഖാവത്ത് നേരെ ശ്രീവല്ലിയുടെ അടുത്തേക്ക് നടന്നു. ചുറ്റും നിന്ന സ്ത്രീകൾ പേടിച്ച് മാറി.

​ഷെഖാവത്ത്: (ഉച്ചത്തിൽ, എല്ലാവരും കേൾക്കെ) "എന്താടാ ഇവിടെ നടക്കുന്നത്? പട്ടാപ്പകൽ നടുറോഡിൽ വ്യഭിചാരം നടത്തുകയാണോ നിങ്ങൾ?"

​ആ വാക്ക് കേട്ടതും ശ്രീവല്ലി ഞെട്ടിപ്പോയി. അവളുടെ കണ്ണുകൾ നിറഞ്ഞു. "സാറേ... നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്? ഇതൊരു കടയുടെ ഉദ്ഘാടനത്തിന് വന്നതാ..." അവൾ വിറയലോടെ പറഞ്ഞു.

​ഷെഖാവത്ത്: "മിണ്ടരുത്! ഉദ്ഘാടനത്തിന്റെ മറവിൽ എന്തൊക്കെ അനാശ്യാസമാണ് ഇവിടെ നടക്കുന്നതെന്ന് എനിക്ക് കൃത്യമായ വിവരമുണ്ട്. എടോ, പിടിക്കടാ ഇവളെയൊക്കെ! എല്ലാവരെയും വണ്ടിയിൽ കയറ്റ്!"

​പോലീസുകാർ ബലമായി ശ്രീവല്ലിയുടെയും കൂടെയുണ്ടായിരുന്ന സ്ത്രീകളുടെയും കൈകളിൽ പിടിച്ചു. കാര്യം മനസ്സിലാവാതെ ശ്രീവല്ലി അലറിക്കരഞ്ഞു. "കേശവാ! എന്നെ രക്ഷിക്കൂ... കേശവാ!"

​ഷെഖാവത്ത് ക്രൂരമായി ചിരിച്ചുകൊണ്ട് അവളെ ജീപ്പിന്റെ പിന്നിലേക്ക് തള്ളിക്കയറ്റി. ജീപ്പ് പെട്ടെന്ന് സ്റ്റാർട്ട് ചെയ്ത് പാഞ്ഞുപോയി.

​ദൂരെ മാറി നിന്നിരുന്ന കേശവൻ ഇത് കണ്ടതും പരിഭ്രാന്തനായി ഓടിവന്നു.

💬 Comments

View all comments