0%

Chapter Title : പുഷ്‌പ്പ അറിയാതെ [Gilli Bala]

Author : Gilli Bala Read All Parts 6410

പക്ഷേ പുഷ്പ അവനെ ഏൽപ്പിച്ചു പോയ അധികാരവും ആൾബലവും അവന്റെ കൂടെയുണ്ടായിരുന്നു. ഷെഖാവത്തിനെ ശാരീരികമായി നേരിടുന്നതിനേക്കാൾ നല്ലത് ഒരു 'അപകടം' ഒരുക്കുന്നതാണെന്ന് കേശവൻ തീരുമാനിച്ചു.

​രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഷെഖാവത്ത് മടങ്ങുന്ന ആ വിജനമായ റോഡാണ് കേശവൻ തിരഞ്ഞെടുത്തത്. പുഷ്പയുടെ വിശ്വസ്തരായ ഏതാനും ആളുകളെ അവൻ വിളിച്ചുകൂട്ടി.

​കേശവൻ: "അവൻ ഇന്ന് രാത്രി ഈ വഴി വരും. നമ്മുടെ ചന്ദനത്തടി കയറ്റിയ ആ  ലോറി റെഡിയാക്കി വെക്ക്. ബ്രേക്ക് കിട്ടാത്തതുപോലെ വേണം അത് അവന്റെ വണ്ടിയിലേക്ക് ഇടിച്ചു കയറ്റാൻ. അവനെ കൊല്ലണ്ട... പക്ഷേ ചാവാൻ പാടില്ലാത്ത വിധം അവൻ അനുഭവിക്കണം."

​രാത്രി പന്ത്രണ്ടു മണിയോടടുക്കുന്നു. റോഡിൽ കനത്ത മൂടൽമഞ്ഞും ഇരുട്ടും മാത്രം. ഷെഖാവത്തിന്റെ പോലീസ് ജീപ്പ് വേഗത്തിൽ ആ വളവ് തിരിഞ്ഞു വന്നു. പെട്ടെന്ന്,

ഹെഡ്ലൈറ്റുകൾ അണച്ച നിലയിൽ വശത്തെ ഇടറോഡിൽ നിന്നും ചന്ദനത്തടി കയറ്റിയ ഒരു കൂറ്റൻ ലോറി ഇരച്ചു പാഞ്ഞു വന്നു.

​ഷെഖാവത്ത്: "എന്താടാ ഇത്... എടാ നിർത്തടാ!"

​അവൻ അലറിയെങ്കിലും ഡ്രൈവർക്ക് ജീപ്പ് വെട്ടിക്കാൻ സമയമുണ്ടായിരുന്നില്ല. ലോറിയുടെ മുൻഭാഗം ആഞ്ഞുവന്ന് ജീപ്പിന്റെ വലതുഭാഗത്ത് ഇടിച്ചു. ജീപ്പ് കറങ്ങിപ്പോയി അടുത്തുള്ള ഒരു വലിയ മരത്തിലേക്ക് ഇടിച്ചു കയറി. ചന്ദനത്തടികൾ ജീപ്പിന്റെ മുകളിലേക്ക് ചിതറി വീണു.

​ജീപ്പിന്റെ ചില്ലുകൾ തകർന്ന് ഷെഖാവത്തിന്റെ മുഖത്തും ശരീരത്തിലും തുളച്ചു കയറി. തലയിൽ നിന്നൊഴുകിയ ചോര അവന്റെ യൂണിഫോമിൽ പടർന്നു. പുഷ്പരാജിന്റെ ഭാര്യയെ അപമാനിച്ച അതേ യൂണിഫോം ഇപ്പോൾ ചോരയിൽ കുതിർന്നു കിടക്കുകയാണ്.

​ഷെഖാവത്ത്: "ഹെല്പ്... ആരെങ്കിലും..." അവന്റെ ശബ്ദം പുറത്തേക്ക് വന്നില്ല.

​അല്പസമയത്തിന് ശേഷം ആ വഴി വന്ന ചില ഗ്രാമവാസികൾ (കേശവൻ ഏർപ്പാടാക്കിയവർ തന്നെ) അവനെ ചോരയിൽ കുളിച്ച നിലയിൽ കണ്ടു. ബോധരഹിതനായ ഷെഖാവത്തിനെ അവർ ആശുപത്രിയിലേക്ക് മാറ്റി.

​വിവരമറിഞ്ഞ കേശവൻ ബംഗ്ലാവിലെത്തി ശ്രീവല്ലിയെ വിവരം അറിയിച്ചു.

​കേശവൻ: "ഏട്ടത്തീ... പണി തുടങ്ങിക്കഴിഞ്ഞു. അവൻ ഇപ്പോൾ ഹോസ്പിറ്റലിലെ ബെഡിലാണ്. ഇനി അവന് പഴയപോലെ തലയുയർത്തി നടക്കാൻ കഴിയില്ല."

​ശ്രീവല്ലിയുടെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കം വന്നു. അവൾ തന്റെ പച്ച ബ്ലൗസിന്റെ കൈകൾ ഒന്ന് മുറുക്കിപ്പിടിച്ച് ആശ്വാസത്തോടെ ഒരു

💬 Comments

View all comments