0%

Chapter Title : പുത്തൻ പുതുക്കാലം [സ്പൾബർ]

Author : Spulber Read All Parts 146.9K

✍️✍️✍️…”ഉസ്മാൻക്കാ… പത്ത് മുട്ട…”..

മൊബൈലിൽ പഴയ മാപ്പിളപ്പാട്ട് കേട്ട് കൊണ്ടിരുന്ന ഉസ്മാൻ ഞെട്ടി മുഖമുയർത്തി..ഒരു എട്ട് വയസ് കാരൻ പയ്യൻ.. ഒറ്റനോട്ടത്തിൽ ചെക്കനെ മനസിലായില്ലെങ്കിലും രണ്ടാമത്തെ നോട്ടത്തിൽ ഉസ്മാന് ആളെ മനസിലായി..അവൻ ചിരിയോടെ എണീറ്റ് പത്ത് മുട്ട കെട്ടിപ്പൊതിഞ്ഞ് കവറിലിട്ട് കൊടുത്തു..

“പൈസ ഉമ്മച്ചി ഗൂഗ്ൾ പേ ചെയ്ത് തരും…”..

ചെക്കൻ പറഞ്ഞു..

“ഉം… മുട്ട സൂക്ഷിച്ച് കൊണ്ട് പോണേ മോനേ… “..

അവൻ തലയാട്ടി ഇറങ്ങി നടന്നു.. ഉസ്മാൻ വീണ്ടും മാപ്പിളപ്പാട്ട് പ്ലേ ചെയ്തു..ഒരു കൊച്ചു കടയാണ് ഉസ്മാന്റെ..അത്യാവശ്യം സാധനങ്ങളൊക്കെ കിട്ടും..ആ ചെറിയ ഗ്രാമത്തിൽ അത് തന്നെ മതി..

ഒന്നരക്കിലോമീറ്റർ പോയാൽ വലിയ അങ്ങാടിയുണ്ട്.. ഈ ഗ്രാമവാസികളെല്ലാം അവിടെപ്പോയാണ് സാധനം വാങ്ങുന്നത്..എന്നാലും കുളിക്കാൻ നേരം സോപ്പില്ലെങ്കിലോ, ചോറ് തിന്നാൻ നേരം പപ്പടമില്ലെങ്കിലോ ഒക്കെ ആളുകൾ ഉസ്മാന്റെ കടയിലേക്ക് ഓടിവരും..

കുറച്ച് ബേക്കറി, കുറച്ച് പച്ചക്കറി, കുറച്ച് സ്റ്റേഷനറി എന്നീ സാധനങ്ങളും ആ കടയിലുണ്ട്..എന്നിരുന്നാലും ആ കട കൊണ്ട് ഉസ്മാൻ ഒരു വിധം ജീവിച്ച് പോവുന്നുണ്ട്..

ഉസ്മാന് നാൽപത്തെട്ട് വയസായി.. അവന്റെ ഉപ്പ നടത്തിയിരുന്നതാണ് ഈ കട.. ഉപ്പാന്റെ മരണശേഷം ഉസ്മാനും.. പത്ത് പതിനഞ്ച് വർഷമായി അവനീ ഫീൽഡിൽ..

വലിയ സമ്പാദ്യമൊന്നുമില്ലെങ്കിലും തരക്കേടില്ലാതെ പോകുന്നുണ്ട്..അവന് വീട്ടിൽ ഭാര്യയും മൂന്ന് മക്കളുമുണ്ട്.. നേരത്തെ കല്യാണം കഴിച്ചെങ്കിലും അവന് മക്കളുണ്ടായത് വൈകിയാണ്.. മൂത്തവൻ ഡിഗ്രി ഒന്നാം വർഷവും, അതിനിളയവൾ പത്താം ക്ലാസിലും,ഏറ്റവും ചെറിയവൻ

ഏഴിലുമാണ് പഠിക്കുന്നത്..

ഉസ്മാന്റെ മൊബൈലിൽ മെസേജ് കേട്ട് അവനെടുത്ത് നോക്കി.. നേരത്തെ ആ പയ്യൻ കൊണ്ട് പോയ മുട്ടയുടെ പൈസ ക്രഡിറ്റായതാണ്..ആ പയ്യൻ ഇടക്ക് കടയിൽ

💬 Comments

View all comments