Chapter Title : പുത്തൻ പുതുക്കാലം [സ്പൾബർ]
ആഴ്ചയിൽ ഒരു ദിവസം ടൗണിൽ പോകും.. വീട്ടിലേക്കുള്ള സാധനങ്ങളെല്ലാം വാങ്ങും.. അയൽപക്കത്തെ ഏതേലും സ്ത്രിയേയും കൂടെക്കൂട്ടും.. അവളുടെ കൂടെ ടൗണിൽ പോകാൻ പെണ്ണുങ്ങൾ തമ്മിൽ മൽസരമാണ്..കൂടെ വരുന്നവർക്ക് ഫരീദ എന്തേലുമൊക്കെ വാങ്ങിക്കൊടുക്കും..അങ്ങനെ ഫരീദ അയൽക്കാർക്കെല്ലാം പ്രിയപ്പെട്ടവളായി..
വീട്ട് ജോലിക്ക് സ്ഥിരം ഒരാളൊന്നുമില്ല..ഫരീദ പറഞ്ഞാൽ ആര് വേണേലും വന്ന് അവളെ സഹായിക്കും..ആ ചെറിയ ഗ്രാമത്തിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ഫരീദ ജീവിച്ചു..
സ്നേഹ നിധിയായിരുന്നു ഫരീദയുടെ രണ്ടാം ഭർത്താവ്.. അയാൾ എന്നും രാത്രി ഫരീദയെ വിളിക്കും.. അൻപത്തെട്ട് വയസുണ്ടെങ്കിലും ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കാണ് അയാൾക്ക്..ആദ്യ ഭാര്യയിൽ നിന്ന് കിട്ടാത്ത സുഖവും സന്തോഷവും സമാധാനവും അയാൾക്ക് ഫരീദയിൽ നിന്ന് കിട്ടി..
ബിസിനസിന്റെ ടെൻഷൻ ഫരീദക്ക് വിളിക്കുന്ന ഒറ്റ വിളിയിൽ ഇല്ലാതാകും.. ഭർത്താവിനെ മടുപ്പിക്കുന്ന ഒരു കാര്യവും ഫരീദ അയാളോട് സംസാരിക്കില്ല.. സ്നേഹവും സമാധാനവും മാത്രം അയാൾക്ക് കൊടുത്തു..
എന്നാലും ഇക്ക വേഗമിങ്ങോട്ട് വാ എന്ന പരാതി അവൾക്ക് പറയാനുണ്ടായിരുന്നു..ആ വലിയ വീട്ടിലെ വലിയ ബെഡ്റൂമിലെ കിംഗ്സൈസ് ബെഡ് അയാൾക്കായി അവൾ വിരിച്ചൊരുക്കി കാത്തിരുന്നു..
ഇക്കയോടൊപ്പം ഈ വീട്ടിൽ അന്തിയുറങ്ങിയിട്ടില്ല എന്നൊരു കുറവ് അവൾക്കനുഭവപ്പെടുന്നുണ്ടായിരുന്നു.. തന്റെ ചെറിയ ഓടിട്ട വീട്ടിലെ അടച്ചുറപ്പില്ലാത്ത മുറിയിലാണ് ഇക്കയോടൊപ്പം ആദ്യരാത്രി ആഘോഷിച്ചത് പോലും..
പിന്നെ ഇക്ക രണ്ട് മൂന്ന് വട്ടം പുറത്ത് കൊണ്ട് പോയി ഹോട്ടലിൽ മുറിയെടുത്താണ് ശരിക്കും ഇക്കയോടൊപ്പം കിടക്കാൻ കഴിഞ്ഞത്.. സ്വർഗീയ ദിനങ്ങളായിരുന്നു ആ ദിവസങ്ങൾ..ആരുടേയും ശല്യമില്ലാതെ താനും ഇക്കയും മാത്രം..
ഇനി ഈ ബെഡ്റൂമിൽ ഇക്കയോടൊപ്പം ചെലവഴിക്കുന്ന ദിവസത്തിനായി ഫരീദ കൊതിയോടെ കാത്തിരിക്കുകയാണ്..
കട മുതലാളി ഉസ്മാൻ ഒരു പാവം മനുഷ്യനാണ്..കളങ്കമില്ലാത്ത മനുഷ്യൻ..
💬 Comments
View all comments