0%

Chapter Title : പുത്തൻ പുതുക്കാലം [സ്പൾബർ]

Author : Spulber Read All Parts 229.2K

✍️✍️✍️…ദിവസങ്ങൾ കടന്ന് പോയി.. ഫരീദ ഈ നാട്ടിൽ താമസമാക്കിയിട്ട് നാല് മാസമായി..ഇക്ക അടുത്തില്ല എന്നൊരൊറ്റ കുറവേ അവൾക്കുള്ളൂ.. മിക്കവാറും നാലഞ്ച് മാസം കൂടി കഴിയും ഇക്ക വരാൻ.. അവൾ ക്ഷമയോടെ കാത്തിരുന്നു..

ഒരു ദിവസം കടയിൽ സോപ്പ് വാങ്ങിക്കാനായിപ്പോയ മകൻ സൽമാൻ കരഞ്ഞ് കൊണ്ട് വരുന്നത് കണ്ട് ഫരീദ കാര്യം തിരക്കി.. സൽമാൻ കരഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ല..മകന് എന്ത് പറ്റി എന്നറിയാതെ ഫരീദ വിഷമിച്ചു..

അനുനയത്തിലും ദേഷ്യപ്പെട്ടും അവൾ ചോദിച്ചിട്ടും അവൻ കാര്യം പറഞ്ഞില്ല.. സോപ്പ് വാങ്ങാൻ പോയ അവന്റെ കയ്യിൽ സോപ്പുമില്ല..

അവസാനം ഫരീദ വടിയെടുത്തപ്പോഴാണ് സൽമാൻ കാര്യം പറഞ്ഞത്.. ഫരീദ ഞെട്ടിപ്പോയി.. അവൾക്കത് വിശ്വസിക്കാനായില്ല.. ഇത് വേറാരോടും പറയരുതെന്ന് മകനെ സ്നേഹത്തോടെ ഉപദേശിച്ചു..ഫരീദ ശരിക്കും കരഞ്ഞ് പോയി..

നഗരത്തിന്റെ കളങ്കങ്ങളൊന്നുമില്ലാത്ത ഈ ചെറിയ ഗ്രാമത്തിൽ സമാധനപരമായി ജീവിക്കുകയാണ്.. ഇവിടെയും കഴുകന്മാർ വട്ടമിട്ട് പറക്കുന്നുണ്ട് എന്നത് അവളെ ശരിക്കും ഭയപ്പെടുത്തി.. ഇതിൽ താനെന്ത് നിലപാടെടുക്കണം എന്നൊരു തീരുമാനമെടുക്കാൻ പോലും ഫരീദക്കായില്ല..ആരോടേലും പറയണോ എന്നും അവളാലോചിച്ചു..അമ്പത് കാരിയായ ആയിഷാത്തയുമായാണ് ഫരീദക്ക് ഏറ്റവും കൂട്ട്..ആയിഷാത്താനോട് പറഞ്ഞാൽ ഇതൊരു തീരുമാനമാക്കിത്തരും..പക്ഷേ ഇത്തയൊരു ചൂടത്തിയാണ്.

വെട്ടൊന്ന് മുറി രണ്ട് എന്ന പ്രകൃതം.. ഇത്ത കൈകാര്യം ചെയ്താൽ ഇത് ചെലപ്പോ വലിയൊരു വിഷയമായി മാറും. തനിക്കിനിയും ഈ നാട്ടിൽ ജീവിക്കാനുള്ളതാണ്..

അന്ന് വൈകിട്ട് വരെ ഫരീദ ചിന്തിച്ച് നടന്നു.. തീരുമാനമെടുക്കാനായില്ല..

അവൾക്ക് വല്ലാത്ത ടെൻഷനായി.. ഭയവും..ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ് നടന്നത്.. അത് കൊണ്ട് തന്നെ ഇതിന്റെ പ്രതിവിധി എന്തെന്നും ഫരീദക്ക് മനസിലായില്ല.. രാത്രി ഭക്ഷണം കഴിച്ച് മേല് കഴുകിവന്ന് കിടന്നപ്പോഴും അവളത് തന്നെയാണ്

💬 Comments

View all comments