Chapter Title : പുതിയ കഥ 4 [Sonu@കാളി]
"
" ചേച്ചി പണി ചെയ്തോ ഞാനിവിടെ കണ്ടോണ്ട് നിന്നോളാം........ "
" അയ്യടാ അങ്ങനെ വേണ്ട നീയിവിടെ നിന്നാലേ എന്റെ പണി നടക്കില്ല മോൻ അവിടെ പോയിരിക്ക് ....... "
" അല്ല എന്റെ എന്തെങ്കിലും സഹായം......... "
" ഇപ്പൊ നിന്റെ ഒരു സഹായോം വേണ്ട വേണ്ടപ്പ പറയാം അന്നേരം മോൻ വന്നു സഹായിച്ചേച്ചാമ്മതി ....... "
ചേച്ചിയെന്നെ തള്ളി ഹാളിലെ സോഫയിൽ കൊണ്ടിരുത്തി അവിടിരുന്നു ഞാൻ ടീവി കാണാൻ തുടങ്ങി നല്ല പരുപാടി ഒന്നുമില്ല സിനിമ എല്ലാം കണ്ടതാ അങ്ങനെ അവിടെക്കിടന്നങ്ങുറങ്ങി പോയി. ശരീരത്തിൽക്കൂടി എന്തോ ഇഴയുന്ന പോലെ തോന്നിയപ്പോഴാണ് കണ്ണ് തുറന്നത്. നോക്കിയപ്പോ ചേച്ചി എന്റെ ദേഹത്തു തലോടുന്നതാണ്.
" എന്തൊരുറക്കാഡാ.......... "
ഞാൻ ചേച്ചിയുടെ കയ്യ് പിടിച്ചു ഉമ്മ വെച്ചു
" ഞാനവിടെ നിന്നതല്ലേ എന്തിനാ എന്നെ ഓടിച്ചു വിട്ടേ.......... "
" അയ്യോ എന്റെ കുട്ടൻ പിണങ്ങിയോ.......... "
ചേച്ചി കൊഞ്ചുന്ന പോലെ ചോദിച്ചു.
" പിന്നേ എന്നോടൊന്നും മിണ്ടണ്ട ...... "
" അയ്യടാ വല്ല്യ ആള് കളിക്കാതെ വാടാ ചെക്കാ കഴിക്കാം........ "
പിന്നേ ഒന്നും മിണ്ടാതെ ഞാൻ ചേച്ചിയുടെ പുറകെ നടന്നു ഡൈനിങ്ങ് ടേബിളിലേക്ക് നോക്കിയ എന്റെ കണ്ണ് തള്ളി നിറയെ ആഹാരം ഇതെല്ലാം കൂടെ ചേച്ചി എപ്പോ ഉണ്ടാക്കി. " ഇരിക്കടാ....... "
" ഇതൊരു സദ്യക്കുള്ള കറികളുണ്ടല്ലോ........ "
" ഇതെല്ലാം നിനക്ക് കഴിക്കാനുള്ളതാ കുറേ കഷ്ടപ്പെട്ടതല്ലേ......... " ചേച്ചി എന്നെ കസേരയിലിരുത്തി എനിക്ക് വിളമ്പി ത്തന്നു.
" എന്നാ എന്റെ ചേച്ചിപ്പെണ്ണും ഇരിക്കു......... "
എന്റെ തൊട്ടടുത്തായി ചേച്ചിയെയും ഞാൻ പിടിച്ചിരുത്തി ഞാൻ ചേച്ചിക്ക് ഒരു ഉരുള ചോറ് വാരി കൊടുത്തു ആ ചോറ് കഴിക്കുമ്പോൾ ചേച്ചിയുടെ കണ്ണ് നിറഞ്ഞൊഴുകി.
" എന്തിനാടി പെണ്ണേ നീ കരയുന്നെ......."
" ഹേയ്.... ഞാൻ...... വെറുതെ.... സന്തോഷം കൊണ്ടാ........."
" ഞാനവളുടെ കണ്ണുനീർ തുടച്ചു ഇനി നീ കരയരുത്....... "
" ഇല്ലാ ഇനി ഞാൻ കരയില്ല... ബാ മോന് ചേച്ചി വാരിത്തരാം........ "
💬 Comments
View all comments