പുതു ജീവിതം [മന്ദന്‍ രാജ]

📝 Ongoing

👁 723598 views ❤ 592 likes 💬 64 comments

പുതു ജീവിതം
PUTHUJEEVITHAM AUTHOR : മന്ദന്‍രാജ

ഡിസംബര്‍ 10
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
കാഞ്ഞിരപ്പള്ളിയിലെ ഒരു വീട്
....................................................................

" ഷാമോനെ ....എന്‍റെ കയ്യില് ആകെ ഈ ഒന്നര പവനാ ഉള്ളെ ..നീയിതു കൂടി കൊണ്ടോയി വിക്ക്‌"

" ഇത് കൊണ്ടെന്നാ ആവാനാ ഉമ്മാ ...ആകെയുള്ള പൊന്നല്ലേ ..ഇത് ഉമ്മാടെ കഴുത്തില്‍ കിടക്കട്ടെ "

കട്ടന്‍ ചായ ഊതി കുടിച്ചു കൊണ്ട് ഷാമോന്‍ ജമീലയെ നോക്കി പറഞ്ഞു .

" ഇനീം ചോദിക്കാന്‍ ആരൂല്ല ... നിന്‍റെ മൂത്താപ്പാടെ അടുത്ത് ഇന്നലെ പോയിരുന്നു"

' ഉമ്മാ എന്തിനാ അവിടെയൊക്കെ പോണത് ..ഞാന്‍ പറഞ്ഞിട്ടില്ലേ എവിടേം പോണ്ടാന്നു ...മാമാടെ അടുത്ത് പോയി ഇരന്നിട്ടു വല്ലോം കിട്ടിയോ ? രണ്ടായിരം രൂപാ ....ഇനി മേലാല്‍ എന്നോട് പറയാണ്ടെ ഇങ്ങോട്ടും പോകണ്ട "

" നീ എങ്ങനാ മോനെ ഇത്രേം പൈസ ഉണ്ടാക്കണേ " ജമീല വിങ്ങിപൊട്ടി

' ഉമ്മ ഇനി ഓരോന്നും പറഞ്ഞു കരയണ്ട ..ഈ ഷാമോന്‍ ഉണ്ടേല്‍ ഡിസംബര്‍ മുപ്പത്തിയോന്നിനു ബാപ്പ ഇവിടെ എത്തും "

ഷാമോന്‍ ഗ്ലാസ് വെച്ചിട്ട് അരയില്‍ ഒരു ചുമന്ന തോര്‍ത്തും കെട്ടി ഇറങ്ങി നടന്നു .

സമയം ആറര ആയതേ ഉള്ളൂ ...ഷാമോന്‍ ചന്തയിലേക്ക് പോയ ഉടനെ ജമീല മകള്‍ ഷഹാനക്കുള്ള പൊതി കെട്ടി വെച്ചു

' മോളെ ഷാനു...എണീറ്റെ ...ഉമ്മ പോകുവാ ...പൊതി കെട്ടി വെച്ചിട്ടുണ്ട് "

" ഇക്കാക്ക പോയോ ഉമ്മാ ? ഷഹാന

📚 Chapters

1 published

Related Stories

💬 Comments

View all comments