0%

Chapter Title : പുതുരാഗം.. പുതുവർണം.. 1 [സ്പൾബർ]

Author : Spulber Read All Parts 3.2K

വയസുള്ള ലിസിക്ക് രണ്ട് മക്കളാണ്.. ഇരുപത്തെട്ട് വയസുള്ള അലീനയും, ഇരുപത്താറ് വയസുള്ള അലനും..

അലീനയുടെ വിവാഹം കഴിഞ്ഞു..

ഗൾഫിൽ അലക്സ് ഉണ്ടാക്കിയിട്ട ബിസിനസെല്ലാം ഇപ്പോ നോക്കി നടത്തുന്നത് അലീനയുടെ ഭർത്താവായ ജോബിയാണ്..

അലീനയും ഇടക്കവിടെ പോകാറുണ്ട്..

അവൾക്ക് ഗൾഫിലെ ഫ്ലാറ്റ്ജീവിതം വലിയ താൽപര്യമില്ലാത്തത് കൊണ്ട് കൂടുതലും നാട്ടിൽ തന്നെയാണ്..

ജോബിയുടെ വീട്ടിലേക്കും അവളധികം പോകാറില്ല..

ഇവിടെ മമ്മിയോടൊപ്പം നിൽക്കാനാണ് അവൾക്കിഷ്ടം..

പിന്നെയുള്ളതാണ് അലൻ.. അലീനയെക്കാൾ രണ്ട് വയസിനിളപ്പം..

അവന് ചെറിയൊരു പ്രശ്നമുണ്ട്..

മാനസിക പ്രശ്നമൊന്നുമല്ലെങ്കിലും,

ഒരുൾവലിഞ്ഞ പ്രകൃതമാണവന്..

ആരുമായും കൂട്ടുകൂടാതെ,ആരോടും അധികം സംസാരിക്കാതെ തീർത്തും ഒറ്റപ്പെട്ട് നടക്കുന്നവൻ..

പഠനത്തിൽ അവൻ മിടുമിടുക്കനാണ്..

എല്ലാ ക്ലാസിലും ഫസ്റ്റോടെ പാസായവൻ..

ലിസിയോടും, അലീനയോടും പോലും അവൻ ശരിക്ക് മുഖത്ത് നോക്കി സംസാരിക്കില്ല..

അവനെയൊന്ന് മാറ്റിയെടുക്കാൻ ലിസി ഇനി നോക്കാത്ത ചികിൽസയില്ല..

മുന്തിയ ഹോസ്പിറ്റലിൽകൊണ്ടുപോയി ചികിൽസിക്കുന്നതിന് പുറമേ, ഏത് പ്രാർത്ഥനാ യോഗത്തിനും ലിസി, അലനേയും കൊണ്ട് പോകും..

എന്നിട്ടും അലന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റമുണ്ടായില്ല..

ഡിഗ്രിക്ക് പഠിക്കുമ്പോഴും അവന് ഒരു കൂട്ടുകാരൻ പോലുമില്ല.. അവന്റെ സ്വഭാവത്തിന് ആരുമവനുമായി കൂട്ടുകൂടിയതുമില്ല..

ഒറ്റപ്പെട്ട് ജീവിക്കുന്ന അവനെ കാണുമ്പോഴേ ലിസിക്ക് കരച്ചിൽ വരും.

തന്നെയും, ഈ സ്വത്തുക്കളും സംരക്ഷിക്കേണ്ടവൻ ഒന്നിനും കൊള്ളാത്തവനായി നടക്കുന്നതിൽ ലിസിക്കുണ്ടായ മാനസിക പ്രയാസം ചെറുതല്ല..

ഡിഗ്രിയും കഴിഞ്ഞ് എഞ്ചിനിയറിംഗിന് ചേർന്ന അലൻ, കൃത്യം രണ്ട് മാസമായപ്പോ തനിക്കൊരു ബൈക്ക് വേണമെന്ന് പറഞ്ഞപ്പോ അൽഭുതത്തോടെയാണ് ലിസിയത് കേട്ടത്..

കാരണം ഇന്ന് വരെ അവനൊന്നും ആവശ്യപ്പെട്ടിരുന്നില്ല.. പഠിക്കാനുള്ള പുസ്തകങ്ങളും, പേനയും,

പെൻസിലുമല്ലാതെ വേറൊന്നും അവനാവശ്യപ്പെട്ടിരുന്നില്ല..

ഇതിപ്പോ ഒരു ബൈക്കാണവൻ ചോദിച്ചിരിക്കുന്നത്..

അവനൊരു പത്ത്ബൈക്ക് വാങ്ങിക്കൊടുക്കാനും

💬 Comments

View all comments