0%

Chapter Title : പുതുരാഗം.. പുതുവർണം.. 1 [സ്പൾബർ]

Author : Spulber Read All Parts 3.2K

എല്ലാം പൈസച്ചിലവുള്ള പരിപാടിയാണെന്ന് മനസിലാക്കി അവൻ പിൻമാറും..

പഠനം തന്നെ വളരെ കഷ്ടപ്പെട്ടാണ് നടക്കുന്നത്..

തീർത്തും അവിചാരിതമായാണ് സായി, അലനെ ശ്രദ്ധിക്കുന്നത്..

ഒരു മിണ്ടാപൂച്ച..

ആരോടും ഒന്നിനുമില്ലാത്തൊരു പാവം..പഠനത്തിലല്ലാതെ വേറൊരു കാര്യത്തിലും ശ്രദ്ധിക്കാത്ത ഒരുത്തൻ..

ഒരാഴ്ച അലനെ ശ്രദ്ധിച്ചതിൽ നിന്നും സായിക്ക് ഒരു കാര്യം മനസിലായി..

അലൻ പൂത്ത കാശുള്ള വീട്ടിലെ പയ്യനാണ്..

പക്ഷേ,ആളൊരു മണ്ണുണ്ണിയാണ്..

അവന് കൂട്ടുകാരാരുമില്ല..

പിന്നെയും രണ്ട് മൂന്ന് ദിവസം അലനെ നിരീക്ഷിച്ച സായി, ഒരു തീരുമാനമെടുത്തു.

അവനെ കൂട്ടുകാരനാക്കുക..

അതിന് സായി കണ്ട കാരണം, അലന്റെ കയ്യിൽ എപ്പഴും കാണുന്ന നോട്ടുകളാണ്..

ഈ മൂന്ന് വർഷം തന്റെ ഭക്ഷണച്ചെലവെങ്കിലും അവനിൽ നിന്ന് ഈടാക്കണം…

കൂടുതൽ ആൾക്കാരും പുറത്തുള്ള വലിയ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുമ്പോ സായി, കോളേജ് കാന്റീനിലെ ഉണക്കപ്പൊറോട്ടയും, കടലക്കറിയുമാണ് ഉച്ചക്ക് കഴിക്കുക..

കറിക്കുള്ള പൈസ തന്നെ ചിലപ്പോ തികയാറില്ല..

അലൻ ഒരു പൊട്ടനാണ്.. എപ്പഴും കയ്യിൽ കാശുമുണ്ട്..

അവനെ കൂട്ടുകാരനാക്കിയാൽ തന്റെ ഫുഡടി നടക്കും.. ഈയൊരൊറ്റ കാര്യം മുന്നിൽ കണ്ടാണ് സായി, അലനുമായി പരിചയപ്പെട്ടത്..

എന്നാൽ അലൻ അടുത്തില്ല..

അവൻ പേടിയോടെയാണ് സായിയെ നോക്കിയത്..

അവന്റെ ആകാരവടിവും, പിരിച്ച് വെച്ച മീശയും അവനെ പേടിപ്പെടുത്തി..

സായിക്ക് വിട്ട് പോരാൻ കഴിയില്ലായിരുന്നു..

രണ്ടാഴ്ച മെനക്കെട്ട് നോക്കിയിട്ടാണ് അലൻ അവനോടൊന്ന് സംസാരിച്ചത്..

നിരന്തരം അലന്റെ കൂടെ നടന്ന് അവനെ കൂട്ടുകാരനാക്കുന്നതിൽ സായി വിജയിച്ചു..

രണ്ടാളും കൂട്ടായി…

സായിയെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു അലന്റെ മാറ്റം.. അവനെന്തിനും സായി ഒപ്പം വേണം…

അവനില്ലാതെ അലൻ ക്ലാസിനകത്തോ പുറത്തോ ഇരിക്കില്ല…

സായി ഉദ്ദേശിച്ച കാര്യം നടക്കുകയും

💬 Comments

View all comments