പുഴയോരകാഴ്ച്ചകൾ [ശ്രീബാല]
പുഴയോരകാഴ്ച്ചകൾ
PuzhayoraKazhchakal | Author : SreeBala

"ലച്ചു.... നീ അവിടെ...... ഇരുന്ന് എന്തെടുക്കുവാ..."
വീട്ടിൽ നിന്നും ചേച്ചിയുടെ ഉച്ചത്തിലുള്ള വിളി കേട്ടു.ബൈനോക്കുലർ താഴെ വച്ചു ഞാൻ മറുപടി പറഞ്ഞു.
"ആ വരുവാ... ചേച്ചി..."
എന്തിനാ വിളിക്കുന്നെ എന്നറിയാൻ ഞാൻ വീട്ടിലേക്ക് നടന്നു.
ചേച്ചിയും ജിഷ്ണു ചേട്ടനും കാര്യമായിട്ട് ഒരുങ്ങിയാണ് നിൽക്കുന്നത്.
"എടി ഞങ്ങൾ ഒന്നു പുറത്തു പൂവാട്ടോ ... ഒപ്പം പഠിച്ച... കുറച്ച് പേർ വരുണ്‌ണ്ട്...."
"ആഹാ ... ഗെറ്റ് ടു ഗെദർ ആണല്ലെ??.."
ഞാൻ രണ്ടുപേരെയും നോക്കിയാണ് ചോദിച്ചത്.
"ഏയ്.... ഇല്ല്യ...കല്യാണത്തിന് കുറച്ച് പേരെ ഒക്കെ...വിളിക്കാൻ വിട്ട് പോയന്നെ...അവരുമൊക്കെ ആയിട്ട് ഒരു കൂടല് ..."
ചേച്ചി ജിഷ്ണു ചേട്ടന്റെ മുഖത്തു നോക്കിയ ശേഷമാണ് പറഞ്ഞത്.
"ശെരി മോളെ... പോയിട്ട് വരാം "
ജിഷ്ണു ചേട്ടൻ യാത്ര പറഞ്ഞു കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു.
"ആ... എടി നീ ഒന്ന് റെഡി ആയി ഇരുന്നോട്ടോ ... നമുക്ക് വേണേൽ വൈകുനേരം ഒരു സിനിമക്ക് ഒക്കെ പോകാം..."
ചേച്ചി ജിഷ്ണു ഏട്ടന്റെ മുഖത്തേക്ക് നോക്കി പറഞ്ഞ കാര്യം ഒന്നുകൂടി ഉറപ്പു വരുത്തി പറഞ്ഞു.
"അല്ലെ... ജിഷ്ണു?"
"ആം.. അതെ അതെ..."
"ഹ്മ്മ്... ഒക്കെ.."
ചേച്ചി കാറിൽ കയറി എനിക്ക് ടാറ്റ തന്നു, കാർ ഗേറ്റ് കടന്നു പുറത്തേക്ക് നീങ്ങി.
ഞാൻ മുമ്പ് ഇരുന്നിടത്തേക്ക് തന്നെ തിരകെ നടന്നു. വീടിനു പിന്നാമ്പുറത്തെ പാവയ്ക്കാ തോട്ടത്തിലെ കസേരയിൽ ഇരുന്ന് താഴെകൂടി ഒഴുകുന്ന ആറും ചുറ്റുമുള്ള കാടും എല്ലാം ബൈനോക്യൂലറിലൂടെ നോക്കി ഇരിക്കാൻ നല്ല രസമാ. ചേച്ചിയുടെ ഈ പുതിയ വീട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടമായ സ്ഥലം ഈ വ്യൂ പോയിന്റ് തന്നെയാണ് ആണ്.പുഴയിൽ നിന്നും പത്തു പത്രണ്ട് അടി ഉയരത്തിൽ കെട്ടി പൊക്കിയ സ്ഥലത്താണ് ഈ വീട്.അതുകൊണ്ട് ഇവിടെ ഇരുന്നു
💬 Comments
View all comments