Chapter Title : പ്രണയത്തിന്റെ മാന്ത്രിക യാമങ്ങൾ [രതിമന്മഥൻ]
ഉണ്ണി കള്ളച്ചിരിയോടെ പറഞ്ഞു. "ഞാൻ ഇന്നലെ രാത്രി നടന്ന കാര്യങ്ങൾ നിനക്ക് പറയാനാണ് വിളിച്ചത്. നീ എവിടെയാ ഓഫീസിൽ ഒന്നും അല്ലാലോ..."
"ഏയ് ഞാൻ വീട്ടിൽ തന്നെയുണ്ടെടാ. കാര്യങ്ങൾ എന്താണെന്ന് വെച്ചാൽ വേഗം പറ, നസീമയും ഹിബയും ഇന്നലെ നിന്റെ കൂടെ ആയിരുന്നോ?" ഷബീർ താൽപ്പര്യത്തോടെ പറഞ്ഞു.
"ഏയ്യ്.. അവരല്ലേടാ.. ഞാൻ അവരുടെ അടുത്തേക്ക് പൊക്കൊണ്ടിരിക്കുവാ. രണ്ടു മൂന്നു ദിവസം അവരെ ശരിക്കൊന്നു നോക്കാൻ പറ്റിയിട്ടില്ല. ഇന്ന് മുഴുവൻ വീട്ടിലുണ്ട്.
" ഉണ്ണി പിന്നെ ഒട്ടും സമയം കളയാതെ കഴിഞ്ഞ ദിവസങ്ങളിലെ എല്ലാ കാര്യങ്ങളും ഷബീറിനോട് വളരെ വിശദമായി വിവരിക്കാൻ തുടങ്ങി. ഇന്നലെ രാത്രി പമ്പിൽ നിന്നും ഷെറിയെ തന്റെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നതും, അനിതയോടൊപ്പം ചേർന്ന് മൂവരും കൂടി ആ രാത്രി മുഴുവൻ നടത്തിയ ആ അഴിഞ്ഞാട്ടങ്ങളും,
പുലർച്ചെ ബാത്റൂമിൽ വെച്ച് നടത്തിയ ആ ഒന്നിച്ച് കുളിയുമെല്ലാം ഉണ്ണി ഒരു സിനിമ കഥപോലെ ഷബീറിനോട് വിവരിച്ചു. അൻസിബയുമായുള്ള കാര്യം മാത്രം ഉണ്ണി ഷബീറിനോട് പറഞ്ഞില്ല.
ഫോണിന്റെ അങ്ങേത്തലക്കൽ ഇതൊക്കെ കേട്ട് ഷബീർ അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ചുപോയിരുന്നു. അവന് വിശ്വസിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു ഉണ്ണി പറഞ്ഞ കാര്യങ്ങൾ. ഒരു മനുഷ്യന് ഇത്രയധികം കാര്യങ്ങൾ ഒരേസമയം എങ്ങനെ സാധ്യമാകുന്നു എന്ന് ഓർത്ത് ഷബീർ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു:
"ഉണ്ണി... നീ ഒരു സംഭവമാണ് കേട്ടോ! എനിക്ക് നിന്നോട് അസൂയ തോന്നുണ്ട് കേട്ടോ! ഞാൻ അന്ന് പറഞ്ഞില്ലേ ഷെറിനെ ഒന്ന് മുട്ടി നോക്കാൻ.. ഞങ്ങൾ വരുമ്പോൾ നമുക്കൊരുമിച്ചൊന്നു കൂടണ്ടേ.."
"അസൂയപ്പെട്ടിട്ട് കാര്യമില്ല ഷബീർ... എല്ലാം നമുക്ക് ശരിയാക്കാം.." ഉണ്ണി ചിരിച്ചുകൊണ്ട് മറുപടി നൽകി.
💬 Comments
View all comments